ഈ ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകരുത്

0

വള‍ർച്ചയുടെ ഘട്ടത്തിൽ കുഞ്ഞുങ്ങൾക്ക് നൽകുന്ന ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. രോഗപ്രതിരോധശേഷി വ‍ർധിപ്പിക്കുന്നതും, എല്ലുകൾക്കും പല്ലൂകൾക്കും ബലം നൽകുന്നതുമായ ഭക്ഷണമായിരിക്കണം കുട്ടികൾക്ക് നൽകേണ്ടത്. കുട്ടികൾ വീണ്ടും ആവശ്യപ്പെടുന്നു എന്ന് കരുതി എല്ലാത്തരം ഭക്ഷണങ്ങളും കുട്ടികൾക്ക് നൽകരുത് .

കുട്ടികളുടെ ദഹന വ്യവസ്ഥയെ ബാധിക്കുന്ന ഭക്ഷണക്രമമാണ് ഇതിൽ ഏറ്റവും ഗുരുതരം. പാതി തിളപ്പിച്ച പാൽ, വൈറ്റ് ബ്രഡ്, സോഡ, കുക്കീസ്, പിസ തുടങ്ങിയവ കുട്ടികളുടെ ആരോഗ്യത്തിൽ വില്ലനാകുന്ന ഭക്ഷണ പാനീയങ്ങളാണ്. പാലിന് നിരവധി ഗുണങ്ങളുണ്ടെങ്കിലും കൃത്യമായി വേവാത്ത പാൽ കുട്ടികളുടെ ദഹനവ്യവസ്ഥയെ ബാധിക്കുന്നു. അതു പോലെ കുക്കീസ്, മിഠായി എന്നിവയിൽ ധാരാളം കലോറിയും കളറുകളും അടങ്ങിയിരിക്കുന്നത് ശരീരാവയവങ്ങൾക്ക് ഇരട്ടി ദോഷം ചെയ്യും. വൈറ്റ് ബ്രഡിലെ പ്രോട്ടീന്‍ ഗ്ലൂട്ടണ്‍ ദഹനം എളുപ്പത്തിലാക്കില്ല. പിസ, മറ്റ് ജങ്ക് ഫുഡുകൾ നൽകുന്നത് കുട്ടികളെ ചെറുപ്പത്തിലെ അമിത വണ്ണത്തിനും തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകുന്നു.അതു പോലെ മൈക്രോവേവ് പോപ്‌കോണിൽ കെമിക്കലുകൾ ധാരാളമുള്ളതിനാൽ കുഞ്ഞുങ്ങളിൽ ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നതിനാൽ വാശി പിടിച്ചാലും ഇത്തരം ഭക്ഷണങ്ങൾ നൽകരുത് .

Leave A Reply

Your email address will not be published.