പല്ലുകളെ നശിപ്പിക്കുന്ന ഭക്ഷണം

0

പല്ലുകൾ നമ്മുടെ ശരീരത്തിൽ ആരോഗ്യ സംരക്ഷണത്തിൽ പ്രധാനപങ്കു വഹിക്കുന്നു . ദന്ത ശുചീകരണം മാത്രമല്ല, പല്ലുകളുടെ ആരോഗ്യത്തിനായി ഭക്ഷണത്തിലും ശ്രദ്ധ കൊടുക്കണം. മോണരോഗങ്ങൾക്കും പല്ലു പുളിപ്പിനും കാരണക്കാരായ ചില ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കേണ്ടതുണ്ട്.

മദ്യപാനം പല്ല് നശിപ്പിക്കുന്നതിൽ പ്രധാന വില്ലനാണ്. മദ്യത്തിൽ ജലാംശം കുറവായതിനാൽ ഉമിനീരിൻ്റെ അളവ് കുറയുകയും പല്ലുകൾ കേടാവുകയും ചെയ്യുന്നു

മധുരമിട്ട കാപ്പി അമിതമായി കുടിക്കുന്നത് പല്ലിൽ പോടുകൾക്ക് ഇടയ്ക്കും . കാപ്പി കുടിച്ച ശേഷം നന്നായി വായ കഴുകിയില്ലെങ്കിൽ പല്ലിൽ കറപിടിക്കാൻ സാധ്യതയുണ്ട്

കാർബണേറ്റടങ്ങിയ സോഡ പല്ലിൻ്റെ ഇനാമൽ നശിപ്പിക്കുന്നു. ശീതള പാനീയങ്ങൾ പല്ലിൽ കറ വരുത്തുകയും ഇനാമൽ നശിപ്പിക്കുകയും ചെയ്യുന്നു. ചിപ്സ് ചോക്ലേറ്റ് എന്നിവയുടെ അമിത ഉപയോഗം പല്ലിനെ ദ്രവിപ്പിക്കുന്നു.

Leave A Reply

Your email address will not be published.