വ​ള​ർ​ച്ച മു​ര​ടി​ച്ച കു​ട്ടി​ക​ൾ ​ ഇ​ന്ത്യ​യിലും

0

ന്യൂ​ഡ​ൽ​ഹി: കുട്ടികളുടെ  ആരോഗ്യ സ്ഥിതിയിൽ ഇ​ന്ത്യ ഇന്നും പിന്നോക്കമാണ് . ഇവരിൽ 4.66 കോ​ടി​യും പ്രാ​യ​ത്തി​ന​നു​സ​രി​ച്ചു​ള്ള വ​ള​ർ​ച്ച​യി​ല്ലാ​ത്ത​വ​രാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ട്. ലോ​ക​ത്തെ ഇ​ത്ത​രം കു​ട്ടി​ക​ളു​ടെ മൂ​ന്നി​ലൊ​ന്നാ​ണി​തെ​ന്നും ഗ്ലോ​ബ​ൽ ന്യൂ​ട്രീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്​ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​ത്​ ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ, മ​ധ്യ​പ്ര​ദേ​ശ്, ഒ​ഡി​ഷ, മ​ഹാ​രാ​ഷ്​​ട്ര സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​ണ്. നൈ​ജീ​രി​യ​യും പാ​കി​സ്​​താ​നു​മാ​ണ്​ ഇ​ന്ത്യ​ക്ക്​ പി​ന്നി​ൽ. ദീ​ർ​ഘ​കാ​ലം മ​തി​യാ​യ പോ​ഷ​കാ​ഹാ​രം ല​ഭി​ക്കാ​ത്ത​തും തു​ട​ർ​ച്ച​യാ​യ അ​ണു​ബാ​ധ​യു​മാ​ണ്​ വ​ള​ർ​ച്ചാ മുരടിപ്പിന് ​ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. .

Leave A Reply

Your email address will not be published.