നവകേരള നിർമാണം ; സർക്കാർ നിഷ്പക്ഷ നടപടികൾ സ്വീകരിക്കണം – ചെന്നിത്തല

0

റാന്നി: നവകേരള നിർമാണത്തിന് നിഷ്പക്ഷ നടപടികൾ സ്വീകരിക്കുവാൻ സർക്കാർ തയ്യാറാവണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു . സേവാദൾ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നവകേരള നിർമാണം-വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ സർക്കാർ സ്വീകരിച്ചിട്ടുള്ള നിലപാടുകൾ ദൗർഭാഗ്യവശാൽ സങ്കുചിതവും സ്വജനപക്ഷപാതപരവുമാണ്. ജനങ്ങൾ ഭയാശങ്കയിലാണെന്നും അദ്ദേഹം ആരോപിച്ചു .ചടങ്ങിൽ സേവാദൾ സംസ്ഥാന സെക്രട്ടറി ബെന്നി പുത്തൻപറമ്പിൽ അധ്യക്ഷനായി.

Leave A Reply

Your email address will not be published.