ലോ​ക​മെ​ങ്ങും പ്ര​തീ​ക്ഷ​യു​ടെ​യും ആ​ഹ്ലാ​ദ​ത്തി​ന്‍റേ​യും പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റു

0

സി​ഡ്നി: ലോ​ക​മെ​ങ്ങും പ്ര​തീ​ക്ഷ​യു​ടെ​യും ആ​ഹ്ലാ​ദ​ത്തി​ന്‍റേ​യും പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റു. പ​സ​ഫി​ക് ദ്വീ​പ​സ​മൂ​ഹ​ത്തി​ലെ ടോം​ഗോ​യി​ലാ​ണ് ആ​ദ്യം പു​തു​വ​ർ​ഷം പി​റ​ന്ന​ത്. പി​ന്നീ​ട് ന്യൂ​സ​ല​ൻ​ഡി​ലെ ഓ​ക്‌ല​ൻ​ഡ് 2019നെ ​വ​ര​വേ​റ്റു. പു​തു​വ​ർ​ഷ​ത്തെ ആ​ര​വ​ത്തോ​ടെ വ​ര​വേ​ൽ​ക്കാ​ൻ ഓ​ക്‌ല​ൻ​ഡി​ലെ സ്കൈ ​ട​വ​റി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി. ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യും 2018നെ ​ച​രി​ത്ര​ത്തി​ലേ​ക്കു പ​റ​ഞ്ഞ​യ​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​നു പേ​രാ​ണ് സി​ഡ്നി​യി​ൽ പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​നാ​യി ഒ​ത്തു​ചേ​ർ​ന്ന​ത്.

കേ​ര​ള​ത്തി​ലും അ​ങ്ങോ​ള​മി​ങ്ങോ​ളം പു​തു​വ​ർ​ഷ ആ​ഘോ​ഷം ന​ട​ന്നു. ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ച്ച് പ​തി​വു​പോ​ലെ പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റു. തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വ​ളം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്ന​ത്.

Leave A Reply

Your email address will not be published.