ബോർഡുകളിലേക്കും കോർപറേഷനുകളിലേക്കുമുള്ള അധ്യക്ഷന്മാരുടെ നിയമന ഉത്തരവിൽ ഒപ്പുവയ്ക്കാതെ കുമാരസ്വാമി കറക്കത്തിൽ; കോൺഗ്രസിന് അമർഷം

0

ബെംഗളൂരു: ബോർഡുകളിലേക്കും കോർപറേഷനുകളിലേക്കുമുള്ള അധ്യക്ഷന്മാരുടെ നിയമന ഉത്തരവിൽ ഒപ്പുവയ്ക്കാതെ മുഖ്യമന്ത്രി കുമാരസ്വാമി സിംഗപ്പൂരിലേക്കു പോയതിൽ കോൺഗ്രസിന് അമർഷം. ദളിന്റെ വിഹിതമായ 10 സ്ഥാനങ്ങളിൽ നിയമനം നടത്താതെ, കോൺഗ്രസ് പട്ടിക അംഗീകരിച്ചാൽ സ്വന്തം പാർട്ടിക്കുള്ളിൽ അമർഷമുയരുമെന്ന ആശങ്കയിലാണ് കുമാരസ്വാമിയുടെ നടപടിയെന്ന് കരുതുന്നു.

3ന് നടക്കുന്ന ദൾ സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ നിയമനങ്ങളെക്കുറിച്ചു ചർച്ചയുണ്ടാകും. ഇതിനൊപ്പമേ കോൺഗ്രസിന്റെ പട്ടികയ്‌ക്ക്‌ അനുമതി ലഭിക്കാനിടയുള്ളൂ. കഴിഞ്ഞ 22ന് മന്ത്രിസഭാ വികസനത്തിന് ഒപ്പമാണ്, അതൃപ്തരായ എംഎൽഎമാരെ അനുനയിപ്പിക്കുന്നതിനായി ഇതിൽ 19 പേരെ ബോർഡ്, കോർപറേഷനുകളുടെ തലപ്പത്തേക്ക് കോൺഗ്രസ് നിയോഗിച്ചത്.
ജനുവരിക്കു മുൻപു തന്നെ ഈ സ്ഥാനങ്ങൾ ഏറ്റെടുക്കാമെന്ന എംഎൽഎമാരുടെ പ്രതീക്ഷ തകർത്താണ് പുതുവർഷ ആഘോഷത്തിനായുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്ര.

Leave A Reply

Your email address will not be published.