170ല്‍ 171 മാര്‍ക്ക് നേടി അങ്കൂര്‍ ഗാര്‍ഗ് ഐ.എ.എസ്

0

ന്യൂഡല്‍ഹി: നൂറില്‍ നൂറ്റൊന്ന് മാര്‍ക്ക് നേടുക എന്ന സാധ്യതയെ തള്ളിക്കളയാനാവില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഐ.എ.എസുകാരനായ അങ്കൂര്‍ ഗാര്‍ഗ്. ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളിലൊന്നായ ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്ന് മാക്രോഇക്കണോമിക്‌സ് പരീക്ഷയില്‍ 170ല്‍ 171 മാര്‍ക്കാണ് അങ്കൂര്‍ ഗാര്‍ഗ് സ്വന്തമാക്കിയത്. വിജയം പിതാവിന് സമര്‍പ്പിക്കുന്നതായി അങ്കൂര്‍ പറഞ്ഞു . ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സാണ് അങ്കൂര്‍ ഗാര്‍ഗ് ചെയ്യുന്നത്. ആദ്യമായല്ല അങ്കൂര്‍ ഉന്നത വിജയങ്ങള്‍ കൈപ്പിടിയിലൊതുക്കുന്നത്. ഡല്‍ഹി ഐ.ഐ.ടിയില്‍നിന്ന് പഠിച്ചിറങ്ങിയ അങ്കൂര്‍ 2002ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്ക് കരസ്ഥമാക്കുമ്പോള്‍ 22 വയസ് മാത്രമായിരുന്നു പ്രായം.

Leave A Reply

Your email address will not be published.