കേരള അസോസിയേഷന്‍ ഓഫ് ലാസ് വേഗസ് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

0

ലാസ് വേഗസ്: ഇരുപത്തിയഞ്ച് വര്‍ഷത്തെ പാരമ്പര്യം നെഞ്ചിലേറ്റി, കേരള അസോസിയേഷന്‍ ഓഫ് ലാസ് വേഗസിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. രണ്ടായിരത്തി പത്തൊന്‍പത്, അസോസിയേഷന്‍റെ രജത ജുബിലി വര്‍ഷമാണ്‌. നമ്മുടെ പൈതൃകവും, സംസ്കാരവും, പാരമ്പര്യവും, വിശ്വാസവും എല്ലാം ഈ ഏഴാം കടലിനിക്കരെയുള്ള, ലാസ് വെഗാസില്‍ നട്ടുവളര്‍ത്തിയെടുക്കാന്‍ മുന്‍കൈയ്യെടുത്തവരെ പ്രത്യേകം അഭിനന്ദിച്ചുകൊണ്ടു നടന്ന ചടങ്ങില്‍ പ്രസിഡന്റ് പന്തളം ബിജു തോമസ്‌ അധ്യക്ഷനായിരുന്നു. മാതൃഭാഷയായ മലയാളത്തോടും, മലയാളീ സമൂഹത്തോടും സ്നേഹമുള്ള ഒരു ചെറിയ സഹൃദ കൂട്ടായ്മയില്‍ നിന്ന് മെല്ലെ വളര്‍ന്നു വന്ന്, ഇന്ന് കേരള അസോസിയേഷന്‍ ഓഫ് ലാസ് വെഗാസ് എന്ന നാമധേയത്തില്‍ അറിയപ്പെടുന്നത് ആ വ്യക്തികളുടെ ശ്രമഫലമാണ്‌. നമ്മള്‍ കയറിവന്ന ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ നമ്മള്‍ക്കും നമ്മുടെ തലമുറകള്‍ക്കും ഒത്തുചേരുവാന്‍ കഴിയുന്ന ഒരു വലിയ വേദിയാക്കി മാറ്റിയ ഇതിന്‍റെ സ്ഥാപകനേതാക്കന്മാരെയും, ഇതിന്‍റെ സാരഥികളായി പ്രവര്‍ത്തിച്ചവരെയും ഈ അവസരത്തില്‍ നമ്മള്‍ പ്രത്യേകം ആദരിക്കേണ്ടിയിരിക്കുന്നുവെന്ന് പന്തളം ബിജു തോമസ്‌ തന്‍റെ അധ്യക്ഷപ്രസംഗത്തില്‍ ഉദ്ദരിച്ചു.

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷക്കാലം അസോസിയേഷന്‍റെ സാരഥികളായിരുന്ന മുന്‍ പ്രസിഡന്റ് ഡോക്ടര്‍ സിറിയക് ചെമ്പ്ലാവില്‍, ജോസ് ചെട്ടിയാത്ത്, ശിവരാമന്‍, ജോണ്‍ ജോര്‍ജ്, വത്സമ്മ ജോണ്‍, ആന്‍സി ജോണ്‍, ഷിബി പോള്‍, വത്സമ്മ മാത്യു എന്നിവര്‍ ഒത്തൊരുമിച്ചു ഭദ്രദീപം കൊളുത്തി ചടങ്ങ് ഉത്ഘാടനം ചെയ്തു. അസോസിയേഷന്‍ സെക്രെട്ടറി ജോണ്‍ ചെറിയാന്‍, ട്രെഷറാര്‍ ത്രേസ്യാമ്മ ബാബു, വൈസ് പ്രസിഡന്റ്‌ ബിനു ആന്റണി, ജോയിന്റ് സെക്രെട്ടറി ഷീബ കുരീക്കാട്ടില്‍, കള്‍ച്ചറല്‍ സെക്രെടറി ജിനി ഗിരീഷ്‌, കോര്‍ഡിനേറ്റര്‍ ബിജു കല്ല്‌പുരയ്കല്‍, പബ്ലിക്‌ റിലേഷന്‍സ് ഓഫീസര്‍ ശ്രീജ രജനീഷ് എന്നിവരും സന്നിഹതരായിരുന്നു. പൂര്‍വാധികം ഭംഗിയായി നടത്തിയ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങളും, അതിനോടനുബന്ധിച്ച് നടത്തിയ വിവിധ കലാപരിപാടികളും നിറഞ്ഞ സദസ്സ് നന്നായി ആസ്വദിച്ചു.

Leave A Reply

Your email address will not be published.