കായൽമേഖലയിൽ പോളശല്യം രൂക്ഷമായി

0

കാവാലം: കായൽമേഖലയിൽ പോളശല്യം രൂക്ഷമായി. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചതുമൂലം ജലാശയങ്ങളിലെ ഒഴുക്കു നിലച്ചു. ഇതോടുകൂടി കുട്ടനാട്ടിൽ പോളശല്യം വീണ്ടും വർധിച്ചു. ജലാശയങ്ങളിൽ പോള നിറഞ്ഞതോടെ കായൽമേഖലയിലെ നെൽകർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. കൃഷിപ്പണികൾക്കായി കായൽനിലങ്ങളിലേക്ക് പോകാൻ കർഷകർക്ക് കഴിയുന്നില്ല. വേലിയേറ്റം വേലിയിറക്കവേളയിൽ ചിന്നിച്ചിതറി ഒഴുകിയിരുന്ന പോള ഒഴുക്കു നിലച്ചതോടെ ചില പ്രത്യേക പ്രദേശങ്ങളിൽ മാത്രം തിങ്ങിനിറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായത്. തോടുകളിലാണ് പോളശല്യം കൂടുതലും കാണപ്പെടുന്നത്.

Leave A Reply

Your email address will not be published.