എട്ടുവയസ്സുകാരനെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ

0

മാരാരിക്കുളം: എട്ടുവയസ്സുകാരനെ പീഡിപ്പിച്ച സംഭവത്തിൽ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് 14-ാം വാർഡിൽ മനയേത്ത് സന്തോഷാ (48)ണ് അർത്തുങ്കൽ പോലീസിന്റെ പിടിയിലായത് .

ശനിയാഴ്ചയാണ് പീഡനം നടന്ന വിവരം കുട്ടി ബന്ധുക്കളോട് പറഞ്ഞത് . ഞായറാഴ്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെത്തുടർന്ന് മാരാരിക്കുളം കടപ്പുറത്തെ സർക്കാർ ഭൂമിയിലെ ഇയാളുടെ കട നാട്ടുകാർ തല്ലിത്തകർത്തു . ഇയാൾക്കെതിരേ പോക്‌സോ നിയമപ്രകാരമാണ്‌ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave A Reply

Your email address will not be published.