വിദ്യാർഥിനിയെ ഉപദ്രവിച്ച സംഭവം ; മദ്രസ അധ്യാപകൻ പിടിയിൽ

0

ചേർത്തല : മതപഠനത്തിനുവേണ്ടി മദ്രസയിലെത്തിയ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ഉപദ്രവിച്ച സംഭവത്തിൽ അധ്യാപകനെ ചേർത്തല പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം നെല്ലിക്കുഴി പഞ്ചായത്ത് വെള്ളാറ മറ്റത്തിൽ വീട്ടിൽ എ. മുഹമ്മദാ (50)ണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരമാണ്‌ കേസെടുത്തിരിക്കുന്നത്. ഈ മാസം എട്ടിനാണ് സംഭവം നടന്നത്. ചേർത്തലയ്ക്ക് സമീപത്തെ മദ്രസയിലെ അധ്യാപകനായ മുഹമ്മദ്, വിദ്യാർഥിനിയെ ഉപദ്രവിക്കുകയായിരുന്നു. മറ്റുവിദ്യാർഥികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ഇയാൾ വിദ്യാർഥിനിയെ ഉപദ്രവിച്ചത്.

പേടി കാരണം വിദ്യാർഥിനി ഉമ്മയോട് സംഭവം പറഞ്ഞില്ല. എന്നാൽ, സ്‌കൂളിൽ അധികൃതർ കൗൺസിലിങ് നടത്തുന്നതിനിടെ വിദ്യാർഥിനി കാര്യങ്ങൾ അധ്യാപകയോട് പറഞ്ഞു. അധ്യാപിക, ചൈൽഡ് ലൈനിൽ വിവരങ്ങൾ അറിയിച്ചു.തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന് റിപ്പോർട്ട് നൽകി.

ചേർത്തല എ.എസ്.പി. ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം പോലീസ് മുഹമ്മദിനെതിരെ കേസ് എടുത്തു. സംഭവത്തിനുശേഷം നാട്ടിലേക്കുപോയ മുഹമ്മദിനെ ഞായറാഴ്ച രാവിലെ കോതമംഗലത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.