കോർപ്പറേറ്റ് കടന്നുകയറ്റങ്ങൾ കാർഷികമേഖലയുടെ അന്ത്യത്തിന് കാരണമാകും – ജലവിഭവ വകുപ്പ് മന്ത്രി

0

മാവേലിക്കര: കോർപ്പറേറ്റ് കടന്നുകയറ്റങ്ങൾ കാർഷികമേഖലയുടെ അന്ത്യത്തിന് കാരണമാകുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. ഓണാട്ടുകര ഡവലപ്‌മെന്റ് സൊസൈറ്റി സംഘടിപ്പിച്ച കർഷകസഭ മാവേലിക്കരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായായിരുന്നു അദ്ദേഹം. ഇന്നത്തെ കാലത്ത് ക്ഷാമം വരുമ്പോൾ മാത്രമേ നാം കൃഷിക്കാരെക്കുറിച്ച് ഓർക്കുകയുള്ളു. കൃഷിക്കാരുടെ ക്ലസ്റ്ററുകൾ രൂപവത്കരിച്ച് കാർഷികവരുമാനം വർധിപ്പിക്കണം. അതിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.