ഹരിത ക്യാമ്പസുകളാകാൻ കണ്ണൂരിലെ ഐടിഐകൾ

0

ഐ ടി ഐ ഹരിത ക്യാമ്പസ് പരിപാടിയുടെ ഭാഗമായി ജില്ലാതല ശിൽപശാല നടത്തി. ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐ ടി ഐകളിൽ നടപ്പിലാക്കിവരുന്ന ഹരിത ക്യാമ്പസ് പരിപാടിയുടെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്. കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ പി ജയബാലൻ ഉദ്ഘാടനം ചെയ്തു.

10 ഐ ടി ഐകളിലെ വിദ്യാർഥികളും ഇൻസ്ട്രക്ടർമാരും ശിൽപശാലയിൽ പങ്കെടുത്തു. പച്ചക്കറി തോട്ടങ്ങളുടെ നിർമ്മാണവും ശുചീകരണ പ്രവർത്തനങ്ങളും ഉൾപ്പെടെ ജില്ലയിലെ ഓരോ ഐടിഐകളും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ മാസ്റ്റർപ്ലാൻ അവതരിപ്പിച്ചു. ക്യാമ്പസുകളിലെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ വികേന്ദ്രീകരിക്കാനുള്ള കർമ്മ പരിപാടിയും ഇതോടൊപ്പം തയ്യാറാക്കി. ഹരിത കേരള മിഷന്റെ പ്രവർത്തനങ്ങളിൽ ഐടിഐകളുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഹരിത ക്യാമ്പസ് എന്ന ആശയം ഉയർന്നുവരുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ സംസ്ഥാന തലത്തിൽ രണ്ട് മേഖല ശിൽപശാലകൾ സംഘടിപ്പിച്ചിരുന്നു.

Leave A Reply

Your email address will not be published.