ഫലവർഗങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കാൻ ഒരുങ്ങി കുടുംബശ്രീ

0

ഫലവർഗങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കാൻ പരിശീലനം നേടി പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ. ചക്ക, മാങ്ങ, വാഴപ്പഴം തുടങ്ങിയവയിൽ നിന്ന് ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനായി പരിശീലനം പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പരിശീലനം നൽകിയത്. 10 ദിവസം നീണ്ടു നിന്ന പരിശീലനത്തിൽ 25 കുടുംബശ്രീ അംഗങ്ങളാണ് പങ്കെടുത്തത്. വ്യവസായ വകുപ്പിന്റെ കീഴിലുള്ള സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ആണ് ഫലവർഗങ്ങളിൽ നിന്ന് സൂപ്പ് പൊടി, ജാം, അച്ചാറുകൾ തുടങ്ങി 50 ൽ പരം വിഭവങ്ങൾ തയ്യാറാക്കാൻ പരിശീലനം നൽകിയത്.

ഇത്തരത്തിൽ പരിശീലനം പൂർത്തിയാക്കിയ കുടുംബശ്രീ അംഗങ്ങൾക്ക് ചെറുകിട സംരംഭങ്ങൽ ആരംഭിക്കാൻ ബ്ലോക്ക് പഞ്ചായത്ത് സാമ്പത്തിക സഹായവും നൽകും. 25 പേരടങ്ങുന്ന അഞ്ച് ഗ്രൂപ്പുകൾക്ക് സബ്‌സിഡി നൽകുന്നതിനായി അഞ്ച് ലക്ഷം രൂപ ഇതിനായി നീക്കി വച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി ടി റംല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ ഷിമി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ സുഗീഷ്, വ്യവസായ വികസന ഓഫീസർ കെ അരവിന്ദാക്ഷൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ഇ കുഞ്ഞബ്ദുള്ള ,ബി ഡി ഒ ടി വി സുഭാഷ് ,സി എം ഡി ഡയറക്ടർ ജി ഷിബു എന്നിവർ സംസാരിച്ചു

Leave A Reply

Your email address will not be published.