നിർമാണത്തിലിരിക്കുന്ന കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് പണം കണ്ടെത്താൻ പ്രസിഡന്റ് സ്വന്തംവീട്‌ വിറ്റു

0

കണ്ണൂർ: നിർമാണത്തിലിരിക്കുന്ന കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് പണം കണ്ടെത്താൻ അധ്യക്ഷൻ സതീശൻ പാച്ചേനി സ്വന്തംവീടു വിറ്റു. പാർട്ടി ഓഫീസിന്റെ 39 ലക്ഷം രൂപ ബാധ്യത തീർക്കാനാണ് തളിപ്പറമ്പിലുള്ള വീട് പാച്ചേനി 38 ലക്ഷം രൂപയ്ക്കു വിറ്റത്. അഞ്ചുവർഷം മുന്പ് 40 ലക്ഷം രൂപയ്ക്ക് നിർമിച്ച വീടാണിത്. നിർമാണം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് പ്രസിഡന്റ് വീടുവിറ്റ് ആ പണം തത്കാലം ഇതിനുപയോഗിച്ചത്. പാർട്ടി ഫണ്ട് ലഭ്യമായാൽ പിന്നീട് ആ പണം തിരികെ നൽകാമെന്ന ധാരണയിലാണിത്.

ഡി.സി.സി.യുടെ പഴയകെട്ടിടം പൊളിച്ച് പുതിയത് നിർമിക്കാനുള്ള പ്രവർത്തനം തുടങ്ങിയിട്ട് വർഷങ്ങളായി. പണി കരാറുകാരനെ ഏൽപ്പിച്ചിരുന്നു. ചില തർക്കങ്ങൾ കാരണം വൈകി. പുതിയ പ്രസിഡന്റായി പാച്ചേനി വന്നപ്പോൾ ആദ്യത്തെ വാഗ്ദാനം ഉടൻ പുതിയ ഓഫീസ് കെട്ടിടം നിർമിക്കുമെന്നായിരുന്നു. അപ്പോഴേക്കും പാർട്ടിക്ക് വലിയ ബാധ്യതവന്നു. തിരഞ്ഞെടുപ്പ് വന്നതോടെ സാമ്പത്തിക പ്രതിസന്ധിയുമുണ്ടായി. അതിനിടെ കരാറുകാരനെ ഒഴിവാക്കി നിർമാണം പാർട്ടി ഏറ്റെടുത്തു. കരാറുകാരന് കൊടുക്കാനുള്ള 60 ലക്ഷത്തിൽ പകുതി കൊടുത്തു. 39 ലക്ഷം ബാധ്യതയായി. അഭ്യുദയകാംക്ഷികളുടെ സഹായം തേടാൻ ബിൽഡിങ് കമ്മിറ്റി ചെയർമാൻ കെ. സുധാകരന്റെ നേതൃത്വത്തിൽ തീരുമാനിച്ചു. 19 ലക്ഷം രൂപയുടെ സിമന്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ സംഘടിപ്പിച്ചു. ബാക്കി ബാധ്യത തീർക്കാനാണ് പ്രസിഡന്റ് വീടുവിറ്റ് പണം നൽകിയത്.

 

Leave A Reply

Your email address will not be published.