വ​നി​താ മ​തി​ൽ; 24 ന് ​ജി​ല്ല​യി​ൽ ന​വോ​ത്ഥാ​ന ദീ​പം തെ​ളി​ക്കും

0

ക​ണ്ണൂ​ർ: ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ളു​ടെ​യും സ്ത്രീ ​പു​രു​ഷ​സ​മ​ത്വ​ത്തി​ന്‍റെ​യും സ​ന്ദേ​ശം ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​താ മ​തി​ൽ പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ കൂ​ടി​യാ​യ ജി​ല്ലാ ക‌​ള​ക്ട​ർ മിർ മു​ഹ​മ്മ​ദ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 24 ന് ​വൈ​കുന്നേരം ആ​റി​നു ജി​ല്ല​യു​ടെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​വോ​ത്ഥാ​ന ദീ​പം തെ​ളി​​ക്കും. ജി​ല്ലാ​ത​ല പ​രി​പാ​ടി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ നി​ന്നു​ള്ള പ്ര​ഗ​ൽ​ഭ​രെ പ​ങ്കെ​ടു​പ്പി​ച്ചു ക​ണ്ണൂ​ർ ടൗ​ണ്‍ സ്ക്വ​യ​റി​ൽ ന​ട​ക്കും. വ​നി​താ​മ​തി​ൽ പ്ര​ചാരണ​ർ​ഥം 27ന് ​ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ പ്ര​മു​ഖ ചി​ത്ര​കാ​ര​ൻ​മാ​രെ​യു​ൾ​പ്പെ​ടെ പ​ങ്കെ​ടു​പ്പി​ച്ചു സ​മൂ​ഹ ചി​ത്ര​ര​ച​ന​യും സം​ഘ​ടി​പ്പി​ക്കും

Leave A Reply

Your email address will not be published.