ച​പ്പാ​ത്തി​ലെ ക​ലു​ങ്ക് അ​പ​ക​ടാ​വ​സ്ഥ​യി​ൽ

0

കു​ടി​യാ​ൻ​മ​ല: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഏ​ക ദേ​ശ​സാ​ത്​കൃ​ത റൂ​ട്ടാ​യ ഒ​ടു​വ​ള്ളി​ത്ത​ട്ട്-​കു​ടി​യാ​ൻ​മ​ല റോ​ഡി​ൽ ച​പ്പാ​ത്തി​ലു​ള്ള ക​ലു​ങ്ക് അ​ത്യ​ധി​കം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. നാ​ലു​പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള പാ​ലം തോ​ടി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും കെ​ട്ടി​യു​യ​ർ​ത്തി​യ ക​രി​ങ്ക​ൽ ഭി​ത്തി​ക്കു മു​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് നി​ർ​മി​ച്ചു​ണ്ടാ​ക്കി​യ​താ​ണ്. ക​രി​ങ്ക​ൽ ഭി​ത്തി​ക​ളു​ടെ അ​ടി​ഭാ​ഗം ത​ക​ർ​ന്നും കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ദ്ര​വി​ച്ച് അ​ട​ർ​ന്നു​വീ​ണു​കൊ​ണ്ടി​രി​ക്കു​ന്ന നി​ല​യി​ലു​മാ​ണ്.

ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ ഏ​തു​നി​മി​ഷ​വും പാ​ലം ത​ക​ർ​ന്ന് വ​ൻ ദു​ര​ന്ത​ത്തി​നു കാ​ര​ണ​മാ​യേ​ക്കാം. വീ​തി​കൂ​ട്ടി ന​വീ​ക​ര​ണം ന​ട​ത്തി​വ​രു​ന്ന കു​ടി​യാ​ൻ​മ​ല റോ​ഡി​ന്‍റെ പ്ര​വൃ​ത്തി​യോ​ടൊ​പ്പം ഈ ​പാ​ല​വും പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് കു​ടി​യാ​ൻ​മ​ല​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ രാ​ജു കൊ​ന്ന​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ നി​വേ​ദ​നം സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നും ദേ​ശീ​യ​പാ​ത വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നി​യ​ർ പി. ​അ​ശോ​ക് കു​മാ​റി​നും ന​ൽ​കി.

Leave A Reply

Your email address will not be published.