Your Image Description Your Image Description
Your Image Alt Text

മ​സ്ക​ത്ത്​: ‘ഒ​രു​മി​ക്കാം ഒ​ത്തു​ക​ളി​ക്കാം’ എ​ന്ന​പേ​രി​ൽ ബാ​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ബാ​ലോ​ത്സ​വ​വും മീ​ഡി​യവ​ൺ ലി​റ്റി​ൽ സ്കോ​ള​ർ ലോ​ഞ്ചി​ങ്ങും സാ​മൂ​ഹിഷ പ്ര​വ​ർ​ത്ത​ക രേ​ഖ പ്രേം ​ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​സീ​ൻ, ആ​യി​ഷ എ​ന്നി​വ​രു​ടെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ദി​ശ വ​നി​ത ഫോ​റം പ്ര​സി​ഡ​ന്റ് സ​ൽ​മ ന​ജീ​ബ് അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. നി​ഷ പ്ര​ഭാ​ക​ർ സം​സാ​രി​ച്ചു.

ക​ളി​ക്കാ​നും ര​സി​ക്കാ​നു​മാ​യി 130ഓ​ളം കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. കി​ഡ്സ്, സ​ബ് ജൂ​നി​യ​ർ​സ്, ജൂ​നി​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ. ബാ​ല​ൻ​സി​ങ് ബോ​ൾ​സ്, ഫ്രോ​ഗ് ജ​ംപ് വി​ത്ത് ക​ല​ക്റ്റി​ങ് സ്റ്റോ​ൺ​സ്, ക​പ്പ് ഗെ​യിം, കു​പ്പി​ക്കു വ​ള​യി​ട​ൽ, വെ​ള്ളം നി​റ​ക്ക​ൽ, ഷൂ​ട്ടൗട്ട്, പ​സി​ൽ ഗെ​യിം, സ്‌​ട്രോ ഗെ​യിം, ബാ​സ്ക​റ്റ് ബാ​ൾ എ​ന്നി​ങ്ങ​നെ പ​തി​നെ​ട്ടോ​ളം മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ റാ​യി​ഖ്, ഇ​ഷാ​ൻ​വി, നി​ർ​മാ​ല്യ എ​ന്നി​വ​രും സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​സ​മ്മി​ല്‍, റീം ​ഖാ​ലി​ദ്, സ​ദ എ​ന്നി​വ​രും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ റി​ഹാ​ൻ മു​ഹ​മ്മ​ദ്, ന​ബ ഫാ​ത്തി​മ, ഫ​ത്താ​ഹ്, ആ​യി​ഷ അ​ർ​ഷ​ദ് എ​ന്നി​വ​രും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. വി​ജ​യി​ക​ൾ​ക്ക് ദി​ശ ഫോ​റം പ്ര​സി​ഡ​ന്റ് ഫ​സ​ൽ ക​തി​രൂ​ര്‍, സ​ൽ​മ ന​ജീ​ബ് ,ആ​യി​ഷ മൊ​യ്‌​ദു ,ബ​ഷീ​ർ സാ​ഹി​ബ്, നി​ഷ പ്ര​ഭാ​ക​ർ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ആ​ഗോ​ള മ​ല​യാ​ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മീ​ഡി​യ​വ​ൺ ലി​റ്റി​ൽ സ്കോ​ള​ർ 2023 വി​ജ്ഞാ​നോ​ത്സ​വ​ത്തെ കു​റി​ച്ചും വേ​ദി​യി​ൽ വി​ശ​ദീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *