Your Image Description Your Image Description
Your Image Alt Text

സൗ​ദി അ​റേ​ബ്യ​യി​ൽ തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക്​ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. പ്രാ​ദേ​ശി​ക തൊ​ഴി​ൽ വി​പ​ണി​യി​ൽ സ്വ​ദേ​ശി പൗ​ര​ന്മാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും റി​പ്പോ​ർ​ട്ട്. 2019 മു​ത​ൽ 2023 വ​രെ 3,60,000 സൗ​ദി പൗ​ര​ർ പു​തു​താ​യി തൊ​ഴി​ലു​ക​ളി​ൽ പ്ര​വേ​ശി​ച്ച​താ​യി മാ​ന​വ​വി​ഭ​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 2019ൽ 17 ​ല​ക്ഷ​മാ​യി​രു​ന്ന​ത്​ ഈ ​വ​ർ​ഷം 23 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു.

മ​ന്ത്രാ​ല​യ​ത്തി​​​​െൻറ ‘ലേ​ബ​ർ മാ​ർ​ക്ക​റ്റ് ബു​ള്ള​റ്റി​ൻ’ വെ​ളി​പ്പെ​ടു​ത്തു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം 3,60,000 ന​വാ​ഗ​ത​രാ​ണ്​ ഈ ​കാ​ല​യ​ള​വി​ൽ ജോ​ലി​ക​ളി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​ത്​ സ്വ​ദേ​ശി പൗ​ര​രി​ലെ തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക്​ വ​ലി​യ തോ​തി​ൽ കു​റ​യാ​ൻ​ സ​ഹാ​യി​ച്ചു. 2023​െൻ​റ ര​ണ്ടാം പാ​ദ​ത്തി​ൽ മൊ​ത്തം തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 8.3 ശ​ത​മാ​ന​മാ​യാ​ണ്​ കു​റ​ഞ്ഞ​ത്. തൊ​ഴി​ൽ വി​പ​ണി​യി​ലെ സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ വ​ള​ർ​ച്ച​ക്ക് കാ​ര​ണം രാ​ജ്യ​ത്തെ പ്ര​ധാ​ന പ​രി​ഷ്‌​കാ​ര​ങ്ങ​ളും തൊ​ഴി​ൽ​രം​ഗ​ത്തെ പു​തി​യ നി​യ​മ​ന വ്യ​വ​സ്ഥ​ക​ളു​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *