Your Image Description Your Image Description
Your Image Alt Text

സുധാകരൻ ചികിത്സാ ആവശ്യത്തിനായി രണ്ടാഴ്ച പാർട്ടിയിൽ നിന്ന് അവധിയെടുത്തത് കഴിഞ്ഞ ദിവസമാണ്. കെപിസിസി. നിർവാഹകസമിതി യോഗത്തിൽ അദ്ദേഹം ഇക്കാര്യമറിയിച്ചു. അധ്യക്ഷച്ചുമതല പകരം ആർക്കും കൈമാറിയിട്ടില്ല.

ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോകുന്നസുധാകരൻ അതിവേഗം തിരിച്ചു വരും. കൂടാതെ ഓൺലൈനിൽ കാര്യങ്ങൾ നിയന്ത്രിക്കും . സുധാകരനറിയാം പകരം ചാർജ്ജ് ആർക്കെങ്കിലും കൊടുത്താൽ തിരിച്ചു വരുമ്പോൾ പ്രസിഡന്റ് സ്ഥാനം സ്വാഹയാകുമെന്ന് .

ഇതിനിടയിലാണ് സുധാകരൻ നയിക്കുമെന്ന് പ്രഖ്യാപിച്ച കേരളയാത്രയിൽ ഒടുവിൽ പ്രതിപക്ഷ നേതാവ് കൂടി ക്യാപ്റ്റനായി വരുമെന്ന തീരുമാനമുണ്ടാകുന്നത് . സുധാകരനും കൂട്ടരും കെപിസിസിയിൽ പിടിമുറുക്കുന്നുവെന്ന സാഹചര്യം വന്നതോടെയാണ് സതീശനെ ഇറക്കിയുള്ള എതിർപക്ഷത്തിന്റെ നീക്കം നടന്നത് .

സുധാകരൻ മാത്രമല്ല കേരളത്തിലെ കോൺഗ്രസിന്റെ നായകനെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. പ്രതിപക്ഷ നേതാവിന്റെ സൗകര്യം പോലും കണക്കിലെടുക്കാതെയാണ് ഇരുനേതാക്കളെ നായകരാക്കിയുള്ള യാത്രാ പ്രഖ്യാപനം .

സുധാകരൻ പക്ഷം കെപിസിസി കയ്യടക്കിവച്ചിരിക്കുന്നുവെന്ന പരാതി എ,ഐ ഗ്രൂപ്പുകൾക്കും വിഡി സതീശൻ പക്ഷത്തിനുമെല്ലാമുണ്ട്. സുധാകരൻ യാത്രയുടെ ക്യാപ്റ്റനായാലും കാര്യങ്ങൾ കൈകാര്യം ചെയ്യുക അനുയായി സംഘമാണെന്ന് എതിർ ഗ്രൂപ്പുകളെല്ലാം കരുതുന്നു. ഇത് മനസ്സിലാക്കിയാണ് രണ്ടു പേർ ചേർന്ന് നയിക്കുന്ന യാത്രയാക്കി മാറ്റിയത് .

ജനുവരി 21-ന് കാസർഗോഡ് ജില്ലയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് സമാപിക്കും. . നിയമസഭാ ബജറ്റ് സമ്മേളനവും ഇതിനിടയിൽ തുടങ്ങും. അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവിന് യാത്രയിൽ മുഴുനീളം പങ്കെടുക്കാനാകില്ല.

140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കാനും കെപിസിസി യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടാൻ 20 വാർ റൂമുകൾ ലോക്‌സഭാ മണ്ഡലാടിസ്ഥാനത്തിൽ തുറക്കും. കെപിസിസിയിൽ സെൻട്രൽ വാർ റൂമും പ്രവർത്തിക്കും.

ജനുവരി ഏഴിന് വണ്ടിപ്പെരിയാറിൽ ‘മകളെ മാപ്പ്’ എന്ന പേരിൽ 5000 വനിതകൾ പങ്കെടുക്കുന്ന ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറു വയസ്സുകാരിയുടെ കുടുംബത്തിന് നീതിയും പ്രതിക്ക് ശിക്ഷയും ഉറപ്പാക്കുക എന്നതാണ് പ്രധാന ആവശ്യം.

കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക വസ്തുത അറിയാൻ സർക്കാർ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്നു കെ പി സി സി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *