Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: മൂന്നു രാജ്യാന്തര സർവീസുകളുമായി പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരം വിമാനത്താവളം. അബുദാബിയിലേക്ക് ഇതിഹാദ് എയർലൈൻസും മസ്കറ്റിലേക്ക് സലാം എയറും ക്വാലലംപൂരിലേക്ക് എയർ ഏഷ്യയുമാണ് സർവീസ് തുടങ്ങുന്നത്. അബുദാബിയിലേക്കുള്ള ഇതിഹാദിന്റെ പ്രതിദിന സർവീസ് ഇന്ന് രാവിലെ തുടങ്ങും. സലാം എയറിന്റെ സർവീസ് ജനുവരി 3 മുതലാണ് തുടങ്ങുക. തുടക്കത്തിൽ ബുധൻ, ഞായർ ദിവസങ്ങളിലായിരിക്കും സർവീസ്.

ഈ റൂട്ടിൽ നിലവിൽ ഒമാൻ എയർ സർവീസ് നടത്തുന്നുണ്ട്. എയർ ഏഷ്യ സർവീസ് ഫെബ്രുവരി 21 മുതലാണ് തുടങ്ങുക. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്. ഈ റൂട്ടിൽ മലേഷ്യൻ എയർലൈൻസിന്റെ സർവീസുമുണ്ട്. അതേസമയം, ഇന്ത്യയിൽ നിന്ന് പുതുവത്സരത്തിൽ ആദ്യ അന്താരാഷ്ട്ര വിമാനം പുറപ്പെടുന്ന തിരുവനന്തപുരത്തു നിന്നാണെന്ന് സിറിയം റിപ്പോർട്ടിൽ പറയുന്നു.

മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് നവംബർ ഒമ്പത് മുതലാണ് മലേഷ്യൻ എയർലൈൻസിന്റെ പുതിയ സർവീസ് ആരംഭിച്ചത്. ബോയിങ് 737-800 വിമാനമാണ് സർവീസ് നടത്തുന്നത്. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകളാണ് ഉള്ളത്. ആദ്യം ഞായർ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക. ഇതാദ്യമായാണ് മലേഷ്യ എയർലൈൻസ് തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തുന്നത്. രാത്രി 11 മണിക്ക് എത്തുന്ന വിമാനം അർദ്ധരാത്രി 12.1ന് തിരിച്ചുപോകും.

Leave a Reply

Your email address will not be published. Required fields are marked *