Your Image Description Your Image Description
Your Image Alt Text

ക​ല്ല​മ്പ​ലം: റോ​ഡു​പ​ണി നി​ല​ച്ച​തി​ൽ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി വാ​ർ​ഡ് മെം​ബ​ർ. നാ​വാ​യി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 28ാംമൈ​ൽ വാ​ർ​ഡി​ൽ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും റോ​ഡു​പ​ണി ആ​രം​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പഞ്ചായത്തംഗം പൈ​വേ​ലി​ക്കോ​ണം ബി​ജു​വാ​ണ്​ നാ​വാ​യി​ക്കു​ളം എ.​ഇ ഓ​ഫി​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യ​ത്. രാ​വി​ലെ 11ന് ​ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം അ​ഞ്ചി​ന് അ​വ​സാ​നി​ച്ചു.  10 ദി​വ​സ​ത്തി​ന​കം വാ​ർ​ഡി​ലെ റോ​ഡു​ക​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കാം എ​ന്ന കോ​ൺ​ട്രാ​ക്ട​ർ​മാ​രു​ടെ​യും എ.​ഇ​യു​ടെ​യും ഉ​റ​പ്പി​ൻ​മേ​ലാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

ട്ര​ഷ​റി നി​യ​ന്ത്ര​ണം മൂ​ലം ഒ​രു​ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലു​ള്ള ബി​ല്ലു​ക​ൾ മാ​റാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ നി​ല​വി​ൽ പ​ണി എ​ടു​ത്ത കോ​ൺ​ട്രാ​ക്ട​ർ​മാ​ർ പ​ണി ചെ​യ്യാ​ത്ത അ​വ​സ്ഥ​യാ​ണ്. വാ​ർ​ഡ് പ​രി​ധി​യി​ൽ മൂ​ന്ന് റോ​ഡു​ക​ളു​ടെ വ​ർ​ക്കു​ക​ളാ​ണ് ഇ​തോ​ടെ മു​ട​ങ്ങി​ കിടക്കുന്നത്. തു​ട​ർ​ന്നാ​ണ് വാ​ർ​ഡ് മെം​ബ​ർ പ്ര​തി​ഷേ​ധി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *