Your Image Description Your Image Description
Your Image Alt Text

ഒരു നിമിഷത്തേക്കെങ്കിലും കോൺഗ്രസും ബിജെപിയും തമ്മിൽ അഗാധമായ പ്രണയത്തിൽ ആണെന്ന് ഇവിടുത്തെ പൊതുജനങ്ങൾക്ക് തോന്നിയാൽ മൂക്കത്ത് വിരൽ വയ്‌ക്കേണ്ട അതൊരു നക്നമായ സത്യം തന്നെ അന്ന്. . കാരണം കൺഗ്രസ്സുകാർക്ക് അറിയാം ഇനി ബിജെപിയെ കൂട്ടുപിടിച്ചാലേ അവർക്ക് കേരളത്തിൽ ഒരു നിലനിൽപ്പ് ഉള്ളു എന്ന്. . . അതുകൊണ്ട് തന്നെയാണ് ഈ രാമക്ഷേത്ര വിഷയത്തിൽ പോലും അവർ ഒരു വക്കും ഉരിയാടാതെ നില്കുന്നത്. . . കഴിഞ്ഞ കുറെ നാളുകളായി കോൺഗ്രസിന്റ മനോഭാവം എന്താണെന്ന് നമ്മൾ കാണുന്നതാണ്. . . ഇങ്ങനെ ഒരു ഉറച്ച നിലപാടില്ലാത്തോണ്ടാണ് ലീഗ് പോലും ഇടതുപക്ഷത്തേക്ക് ചേക്കേറാൻ ഒരുങ്ങി ഇരിക്കുന്നത്. . . . ഇപ്പോൾ രാമക്ഷേത്ര ഉദ്‌ഘാടനത്തിൽ കോൺഗ്രസ്‌ നിലപാടിനെ തുറന്നെതിർക്കാത്തതിൽ മുസ്ലിംലീഗിൽ അമർഷം ആളിപ്പടരുകയാണ് . വെള്ളിയാഴ്‌ച മലപ്പുറത്ത്‌ ലീഗ്‌ നേതൃയോഗം ചേർന്നിട്ടും പരസ്യപ്രതികരണമുണ്ടായില്ല. വിശ്വാസത്തിന്റെ പ്രശ്‌നമായതിനാൽ പ്രതികരിക്കുന്നില്ലെന്നാണ്‌ നേതാക്കൾ പറഞ്ഞത്‌. ഇതെല്ലം ഒരു മുട്ടാപോക്ക് ന്യായം ആണെന്നെ പറയാൻ സാദിക്കുള്ളു. . . . മതനിരപേക്ഷതയുമായി ബന്ധപ്പെട്ട വിഷയം വിശ്വാസമെന്ന്‌ ചുരുക്കി ലീഗ്‌ ആർഎസ്‌എസ്‌ അജൻഡ അംഗീകരിക്കുകയാണെന്ന വിമർശം പ്രവർത്തകർക്കിടയിലും ശക്തമാണ്‌.

ബാബ്‌റി മസ്ജിദ് പൊളിച്ച്‌ ക്ഷേത്രംപണിതത്‌ ആർഎസ്‌എസിനൊപ്പം ആഘോഷിക്കുകയാണ്‌ കോൺഗ്രസെന്നും ഇനിയും അവരെ വിശ്വസിക്കണോയെന്നും ലീഗിൽ ഒരുവിഭാഗം ചോദിക്കുന്നു. കോൺഗ്രസിന്റെ പോക്കിലെ ആശങ്കയാണ്‌ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കഴിഞ്ഞദിവസം പ്രകടിപ്പിച്ചത്‌. ഹിന്ദുത്വ നിലപാടുമായി കോൺഗ്രസ്‌ നാശത്തിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ സമസ്‌ത തുറന്നടിച്ചു.

1992–- ഡിസംബർ ആറിന്‌ ബാബ്‌റി മസ്ജിദ് പൊളിച്ച സമയത്ത്‌ സ്വീകരിച്ച വഞ്ചനാപരമായ നയം ലീഗ്‌ ആവർത്തിക്കയാണെന്ന ആക്ഷേപം സമസ്‌തയിലടക്കമുണ്ട്‌. ‘‘അന്ന്‌ ബിജെപി പള്ളി പൊളിച്ചു, കോൺഗ്രസ്‌ അവസരമൊരുക്കിക്കൊടുത്തു. പള്ളി തകർക്കാൻ കൂട്ടുനിന്ന കോൺഗ്രസിനെതിരെ ശബ്ദിച്ച അഖിലേന്ത്യ പ്രസിഡന്റ്‌ ഇബ്രാഹിം സുലൈമാൻ സേഠിനെ പുറത്താക്കി. അതാണ്‌ ലീഗിന്റെ പാരമ്പര്യം. ഇന്നിപ്പോൾ പള്ളിപൊളിച്ച ആർഎസ്‌എസ്‌–-ബിജെപി സംഘവും അതിന്‌ സഹായമേകിയ കോൺഗ്രസും അതാഘോഷിക്കുമ്പോഴും അതേ വഞ്ചനയാണ്‌ ലീഗിന്‌’’ തുടങ്ങിയ വിമർശമാണ്‌ സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *