Your Image Description Your Image Description
Your Image Alt Text

അ​ഞ്ച​ൽ: കൊല്ലം അഞ്ചലിലാണ് കുട്ടികൾ തമ്മിലുള്ള വഴക്ക് കാര്യമായത് . അം​ഗ​ൻ​വാ​ടി​യി​ലെ കു​ട്ടി​ക​ൾ ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കി​നെ​ത്തു​ട​ർന്ന് അം​ഗ​ൻ​വാ​ടി​യി​ലെ​ത്തി​യ മു​ത്ത​ശ്ശി കു​ട്ടി​യെ ഉപദ്രവിച്ചെന്നാണ് പ​രാ​തി. കഴിഞ്ഞ ദിവസം ഏ​രൂ​ർ വെ​ള്ളാ​രം​കു​ന്ന് അം​ഗ​ന്‍വാ​ടി​യി​ലാ​ണ് സംഭവം അരങ്ങേറിയത് . കുരുന്നുകൾക്ക് ഭക്ഷണം നല്കുന്നതിനിടെ രണ്ട് പേർ തമ്മിൽ വഴക്കുണ്ടായി . തമ്മിതല്ലിനിടെ ഒരു കുട്ടിക്ക് നിസാര മുറിവേറ്റു .ആയ പരിക്കേറ്റ കുഞ്ഞിനെ പരിശോധിക്കുമ്പോഴാണ് സമീപവാസിയായ കുഞ്ഞിന്റെ മുത്തശ്ശി എത്തി മറ്റെ കുട്ടിയെ ഉപദ്രവിച്ചത് . ഉടൻ തന്നെ ആയ ഇടപ്പെട്ട് ഇവരെ പുറത്തിറക്കി വിട്ടു .

വീട്ടിൽ പോയ സ്ത്രീ വീണ്ടും തിരികെ എത്തി ഭീഷണി മുഴക്കി .ഇതോടെ ആയ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​മു​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വി​വ​രം അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ കു​ട്ടി​യു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ അ​ഞ്ച​ല്‍ പൊ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്‍കി. സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സും ഐ.​സി.​ഡി.​എ​സ് അ​ധി​കൃ​ത​രും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *