Your Image Description Your Image Description
Your Image Alt Text

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ ജനുവരി ഒന്നുമുതല്‍ കെസ്മാര്‍ട്ട് അഥവ കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ മുഖേന ലഭ്യമാകും. കേരളത്തിലെ എല്ലാ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കെസ്മാര്‍ട്ട് സോഫ്റ്റുവെയര്‍ ആപ്ലിക്കേഷന്‍ വിന്യസിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 2024 ജനുവരി ഒന്നിന് രാവിലെ 10.30ന് കൊച്ചി കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കെസ്മാര്‍ട്ട് മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം നിയമ, വ്യവസായ, കയര്‍ വികസന വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിക്കും.

ലോഗോ പ്രകാശനം ഹൈബി ഈഡന്‍ എം.പിയും എറണാകുളം ജില്ലയില്‍ സ്ഥാപിച്ച ഐ.കെ.എം പ്രോഡക്ട് ഇന്നവേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ടി.ജെ വിനോദ് എം.എല്‍.എ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പുതുക്കിയ വെബ്‌സൈറ്റുകളുടെ ഉദ്ഘാടനം കെ.ജെ മാക്‌സി എം.എല്‍.എ നിര്‍വഹിക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ചീഫ് മിഷന്‍ ഡയറക്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) റിപ്പോര്‍ട്ട് അവതരിപ്പിക്കും. സ്റ്റേറ്റ് പ്ലാനിങ്ങ് ബോര്‍ഡ് മെമ്പര്‍ പ്രൊഫ ജിജു പി. അലക്‌സ് മുഖ്യപ്രഭാഷണം നടത്തും. ഐ.കെ.എമ്മും  കര്‍ണാടക മുനിസിപ്പല്‍ ഡേറ്റ സൊസൈറ്റിയും തമ്മിലുള്ള ധാരണാപത്രം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ചീഫ് മിഷന്‍ ഡയറക്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.), കര്‍ണാടക മുനിസിപ്പല്‍ ഡേറ്റ സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ (റിഫോംസ്) പ്രീതി ഗെലോട്ട് ഐ.എ.എസ് എന്നിവര്‍ ചേര്‍ന്ന് കൈമാറും. ചടങ്ങിന് കൊച്ചി നഗരസഭ മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍ സ്വാഗതവും ഐ.കെ.എം കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ടിമ്പിള്‍ മാഗി പി.എസ് കൃതജ്ഞതയും പറയും.

 

ഉല്ലാസ് തോമസ് (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എറണാകുളം), കെ.ജി രാജേശ്വരി (ചെയര്‍പേഴ്‌സണ്‍, കേരള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചേമ്പേഴ്‌സ്), ഡോ. ഷര്‍മിള മേരി ജോസഫ് ഐ.എ.എസ് (പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ്), കുനാല്‍ കുമാര്‍ ഐ.എ.എസ് (ജോയിന്റ് സെക്രട്ടറി ആന്‍ഡ് മിഷന്‍ ഡയറക്ടര്‍, സ്മാര്‍ട്ട് സിറ്റി മിഷന്‍, ഗവ. ഇന്ത്യ), ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ ഐ.എ.എസ് (സെക്രട്ടറി, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി), എം.ജി രാജമാണിക്യം ഐ.എ.എസ് (പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ്), എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് (ജില്ലാ കലക്ടര്‍, എറണാകുളം), ഷാജി വി. നായര്‍ ഐ.എ.എസ് (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ്), അലക്‌സ് വര്‍ഗീസ് ഐ.എ.എസ് (ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് (അര്‍ബന്‍)), അനു കുമാരി ഐ.എ.എസ് (ഡയറക്ടര്‍, കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍), എം. കൃഷ്ണദാസ് (ചെയര്‍മാന്‍, ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍), ബി.പി മുരളി (പ്രസിഡന്റ്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍), കെ.എം ഉഷ (പ്രസിഡന്റ്, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍), ചന്ദ്രന്‍ പിള്ള (ടെയര്‍മാന്‍, ജി.ഡി.സി.എ), ജോയ് ഇളമണ്‍ (ഡയറക്ടര്‍ ജനറല്‍, കില), മന്‍പ്രീത് സിങ്ങ് (ചീഫ് പ്രോഗ്രാം ഓഫീസര്‍, എന്‍.യു.ഡി.എം) എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.

 

സംസ്ഥാനത്തെ ഗ്രാമപഞ്ചയത്തുകളും മുനിസിപാലിറ്റികളും കോര്‍പ്പറേഷനുകളുമടക്കം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ സമയബന്ധിതമായി ഓഫീസുകളില്‍ പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കെ സ്മാര്‍ട്ടിലൂടെ സാധിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അവ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങള്‍ക്ക് ഓണ്‍ലൈനായി കെസ്മാര്‍ട്ടിലൂടെ ലഭ്യമാകും. ആദ്യ ഘട്ടത്തില്‍, സംസ്ഥാനത്തെ നഗര സഭകളിലും കോര്‍പ്പറേഷനുകളിലുമാകും കെസ്മാര്‍ട്ട് സേവനം ലഭ്യമാകുന്നത്. ഇതിന്റെ തുടര്‍ച്ചയായി എല്ലാ ഗ്രാമ പഞ്ചായത്തുകളിലേക്കും സേവനമെത്തും

Leave a Reply

Your email address will not be published. Required fields are marked *