Your Image Description Your Image Description
Your Image Alt Text

കൊച്ചി: സാമ്പത്തിക വളര്‍ച്ചയുടെ യാത്രയിലേക്ക് ഉല്‍സാഹത്തോടും വിവേകത്തോടും  കൂടെ മുന്നോട്ടു വരാന്‍ എന്‍എസ്ഇ എല്ലാവരേയും ക്ഷണിക്കുന്നു. രജിസ്ട്രേഡ് ഇടനിലക്കാരുമായി മാത്രം ഇടപാടുകള്‍ നടത്തുകയും നിയന്ത്രണങ്ങള്‍ക്കു കീഴിലല്ലാത്ത പദ്ധതികളില്‍ നിക്ഷേപിക്കാതിരിക്കുകയും ചെയ്യണം. ഓഹരി വിപണിയിലൂടെയുള്ള നിക്ഷേപമെന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ദീര്‍ഘകാല സമ്പത്തു സൃഷ്ടിക്കലാണ്.

അസന്തുഷ്ടകരമായ ഒരു അനുഭവം ഏറെ പ്രതിരോധ ശേഷിയുള്ള നിക്ഷേപകരെ പോലും വിഷമത്തിലാക്കിയേക്കാം. ഓഹരി വിപണിയില്‍ പുതുതായി എത്തിയതാണെങ്കില്‍ ജാഗ്രതയോടെ ട്രേഡു ചെയ്യുക എന്നത് ഏറെ നിര്‍ണായകമാണ്.  ഉയര്‍ന്ന നഷ്ടസാധ്യതയുള്ള ഡെറിവേറ്റീവുകള്‍, ഓഹരി വിപണിയിലെ തുടര്‍ച്ചയായ ട്രേഡിങ് തുടങ്ങിയ ചതിക്കുഴികളില്‍ വീഴരുത്.

ഇന്ത്യയുടെ വളര്‍ച്ചാഗാഥയിലെ പ്രതിബദ്ധതയുള്ള ഒരു പങ്കാളിയാകൂ.  തിളക്കമാര്‍ന്ന  ഒരു ഭാവിക്കായി വഴിതുറക്കൂ.  മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ മെച്ചപ്പെട്ട ഫലം നല്‍കും. സന്തോഷകരവും അഭിവൃദ്ധിയോടു കൂടിയതുമായ 2024 ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *