Your Image Description Your Image Description
Your Image Alt Text

പാലക്കാട്: ഒലവക്കോട് ഇരുപ്പശ്ശേരിയിൽ നവകേരള സദസിലൂടെ പരാതിക്ക് പരിഹാരം. വൈദ്യുതി മന്ത്രിയുടെ ജില്ലയിൽ പത്തുവർഷമായി മാറ്റി സ്ഥാപിക്കാത്ത വൈദ്യുതി പോസ്റ്റ് ഒരടി മാറ്റി സ്ഥാപിച്ചതാണ് ജില്ലയിൽ ഔദ്യോഗികമായി പരിഹരിച്ച ആദ്യ പരാതി. വാഹനമിടിച്ച് തകർന്ന പോസ്റ്റ് വീട്ടുകാരില്ലാത്ത സമയത്ത് ഉദ്യോഗസ്ഥർ മാറ്റി സ്ഥാപിച്ചതാണ് ഒലവക്കോട് ഇരുപ്പശ്ശേരി വീട്ടിൽ രാജനും കുടുംബത്തിനും തലവേദനയായത്. കെട്ടിടവും പോസ്റ്റും തമ്മിൽ ദൂരമില്ല എന്ന കാരണത്താൽ പുതിയ വീടിന് പഞ്ചായത്തിൽ നിന്നും വീട്ടുനമ്പർ കിട്ടാതായി സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിക്കാതെയുമായി.

പോസ്റ്റൊന്ന് മാറ്റി സ്ഥാപിക്കാൻ രാജനും കുടുംബം ഓഫീസുകൾ കയറി ഇറങ്ങിയത് പത്തു വർഷം.  താലൂക്ക് അദാലത്തിലും പരാതി കൊടുത്തു. രക്ഷയുണ്ടായില്ല. പതിനായിരം രൂപ അടച്ചാൽ മാറ്റാമെന്ന് കെഎസ്ഇബി സമ്മതിച്ചു. അതിന് കഴിയാതായതോടെ വേണ്ടെന്ന് വെച്ച. അങ്ങനെ നവകേരള സദസിൽ ബന്ധുവിന്റെ സഹായത്തോടെ പരാതി നൽകി. അങ്ങനെ നീണ്ട പത്തു വർഷങ്ങൾക്ക് ശേഷം രാജന്റെ ആനുകൂല്യങ്ങൾ നിഷേധിച്ച പോസ്റ്റ് ബുധനാഴ്ച ഒരടി പിറകോട്ട്മാറ്റി സ്ഥാപിച്ചു. ഇനി വീട്ടു നമ്പർ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

അതേസമയം, നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്ത രണ്ടു ദിവസം എറണാകുളത്തുണ്ടാകും. കാനം രാജേന്രന്‍റെ മരണത്തെത്തുടർന്ന് മാറ്റിവെച്ച ജില്ലയിലെ നാലുമണ്ഡങ്ങളിലെ നവകേരളസദസാണ് നാളെയും മറ്റന്നാളുമായി നടക്കുക. പുതുതായി ചുമതലയേറ്റ മന്ത്രിമാരും അവസാനനാലുമണ്ഡലങ്ങളിലെത്തും.

136 മണ്ഡലങ്ങൾ പൂർത്തിയാക്കിയ നവകേരള സദസ്. രക്ഷാപ്രവ‍ർത്തകരുടെ വഴിനീളെയുളള പഞ്ഞിക്കിടൽ. കരിങ്കൊടി. ഷൂഏറ്. മുഖ്യമന്ത്രിയുടെ അംഗരക്ഷകനടക്കം എതിരായ കേസ്. ആഴ്ചകൾ നീണ്ട നവകേരളസദസിന്‍റെ അലയൊലികൾ അവസാനിക്കും മുമ്പാണ് മന്ത്രിപ്പട കൊച്ചിയിലേക്ക് വരുന്നത്. തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ നവകേരള സദസാണ് പുതുവത്സരദിനവും തൊട്ടടുത്ത ദിവസവുമായി ക്രമീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *