Your Image Description Your Image Description
Your Image Alt Text

അയോധ്യാ ധാമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 15,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു.

അയോധ്യയുടെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിനായി ഏകദേശം 11,100 കോടി രൂപയുടെ പദ്ധതികളും ഉത്തര്‍പ്രദേശിലുടനീളമുള്ള മറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട 4600 കോടി രൂപയുടെ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.

നേരത്തെ പ്രധാനമന്ത്രി മോദി പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയും പുതിയ അമൃത് ഭാരത് ട്രെയിനുകളും വന്ദേ ഭാരത് ട്രെയിനുകളും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. മറ്റ് നിരവധി റെയില്‍വേ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു. അതിനുശേഷം പുതുതായി നിര്‍മിച്ച അയോധ്യ വിമാനത്താവളവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് വിമാനത്താവളത്തിന് പേരിട്ടിരിക്കുന്നത്.

അയോധ്യ ധാമില്‍ എത്തിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച പ്രധാനമന്ത്രി, പവിത്രമായ ഈ നഗരം റോഡ് ഷോയില്‍ കാട്ടിയ ഉത്സാഹവും ആവേശവും എടുത്തുകാട്ടി.

‘ജനുവരി 22-നായി ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഞാന്‍ ഇന്ത്യയിലെ ഓരോ കണികയുടെയും വ്യക്തിയുടെയും ഭക്തനാണ്, വരാനിരിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ദിനത്തിനായി ഞാനും ആകാംക്ഷയിലാണ്’ എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *