Your Image Description Your Image Description
Your Image Alt Text

പ്രധാനമന്ത്രി നരേന്ദ്ര മോദി പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. പുതിയ അമൃത് ഭാരത് ട്രെയിനുകളും വന്ദേ ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. നിരവധി റെയില്‍വേ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു.

അയോധ്യ ധാം റെയില്‍വേ സ്റ്റേഷന് ഇപ്പോള്‍ 10,000 പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ടെന്ന് പിന്നീട് പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. നവീകരണം പൂര്‍ത്തിയായ ശേഷം ഇത് 60,000 ആയി ഉയരും. വന്ദേ ഭാരത്, നമോ ഭാരത് എന്നിവയ്ക്ക് ശേഷം പുതിയ ട്രെയിന്‍ ശ്രേണിയായ ‘അമൃത് ഭാരത്’ ട്രെയിനുകളെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കുകയും ആദ്യത്തെ അമൃത് ഭാരത് ട്രെയിന്‍ അയോധ്യയിലൂടെ പോകുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

ഈ ട്രെയിനുകള്‍ ലഭിച്ചതിന് ഉത്തര്‍പ്രദേശ്, ഡല്‍ഹി, ബിഹാര്‍, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള സേവനബോധമാണ് ആധുനിക അമൃത് ഭാരത് ട്രെയിനുകള്‍ക്ക് അടിത്തറ പാകിയതെന്നു പ്രധാനമന്ത്രി പറഞ്ഞു. ”ജോലിയുമായി ബന്ധപ്പെട്ട് പലപ്പോഴും ദീര്‍ഘദൂരം സഞ്ചരിക്കുന്നവര്‍ക്കും കാര്യമായ വരുമാനമില്ലാത്തവര്‍ക്കും ആധുനിക സൗകര്യങ്ങള്‍ക്കും സുഖകരമായ യാത്രകള്‍ക്കും അര്‍ഹതയുണ്ട്. ദരിദ്രരുടെ ജീവിതത്തിന്റെ അന്തസ്സ് കണക്കിലെടുത്താണ് ഈ ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്”-  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനത്തെ പൈതൃകവുമായി ബന്ധിപ്പിക്കുന്നതില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.

”രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് കാശിയില്‍ നിന്നാണ്. ഇന്ന് രാജ്യത്തെ 34 പാതകളിലാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഓടുന്നത്. കാശി, കത്ര, ഉജ്ജയിന്‍, പുഷ്‌കര്‍, തിരുപ്പതി, ഷിര്‍ദ്ദി, അമൃത്‌സര്‍, മധുര തുടങ്ങിയ എല്ലാ വലിയ വിശ്വാസകേന്ദ്രങ്ങളെയും വന്ദേ ഭാരത് ബന്ധിപ്പിക്കുന്നു. ഈ ശ്രേണിയില്‍, ഇന്ന് അയോധ്യക്ക് വന്ദേഭാരത് ട്രെയിനും സമ്മാനമായി ലഭിച്ചു” – പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *