Your Image Description Your Image Description
Your Image Alt Text

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സംവരണനയം നടപ്പാക്കൽ സംബന്ധിച്ച കരട് മാർഗനിർദേശങ്ങളിൽ യു.ജി.സി. പൊതുജനാഭിപ്രായം തേടി. ജനങ്ങൾക്കും ബന്ധപ്പെട്ടവർക്കും അടുത്തമാസം 28-നകം അഭിപ്രായം അറിയിക്കാം. സംവരണനയം നടപ്പാക്കുന്നതിനായി 2006-ലാണ് കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾക്ക് രൂപംകൊടുത്തത്. ഇതേത്തുടർന്ന് നയംനടപ്പാക്കാനായി യു.ജി.സി. വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. സർവകലാശാലകൾ, സ്വയംഭരണ സർവകലാശാലകൾ, കോളേജുകൾ,

സർക്കാർ സഹായധനത്തോടെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നയം നടപ്പാക്കുന്നതിന് മാർഗനിർദേശങ്ങൾ നൽകാനാണ് സമിതിയെ നിയോഗിച്ചത്. സംവരണ മാർഗ നിർദേശങ്ങൾ ഈ സമിതി വിലയിരുത്തി നിർദേശങ്ങൾ സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *