Your Image Description Your Image Description
Your Image Alt Text

ഗാസയിലെ 13,811 പേരിലേക്കുകൂടി യു.എ.ഇ.യുടെ സഹായമെത്തി. ഗാസ അതിർത്തിപ്രദേശങ്ങളിൽ പലയിടങ്ങളിലായി അഭയം തേടിയവരിലേക്കാണ് യു.എ.ഇ.യുടെ സഹായവിതരണം തുടരുന്നത്.

മെഡിക്കൽസഹായം, ഭക്ഷണം, വസ്ത്രം ഉൾപ്പെടെയുള്ളവ എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിലാണ് എത്തിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം റെഡ് ക്രസന്റ് 2454 ഭക്ഷണപൊതികൾ വിതരണം ചെയ്തു. 127 ടെന്റുകൾ സ്ഥാപിച്ചു. 171 പുതപ്പുകൾ വിതരണം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അവശ്യവസ്തുക്കൾ അടങ്ങിയ പെട്ടികളും വിതരണംചെയ്തവയിലുണ്ട്. കൂടാതെ 605 സ്ലീപ്പിങ് ബാഗുകളും നൽകി.

Leave a Reply

Your email address will not be published. Required fields are marked *