Your Image Description Your Image Description
Your Image Alt Text

കോവിഡിന്റെ ജെ.​എ​ൻ.1 വ​ക​ഭേ​ദം കു​വൈ​ത്തി​ൽ ക​ണ്ടെ​ത്തിആ​ശ​ങ്ക​പ്പെ​ടേ​ണ്ട അ​വ​സ്ഥ​യി​ല്ലെ​ന്നും വേ​രി​യ​ന്റു​ക​ളു​ടെ ആ​വി​ർ​ഭാ​വം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത് കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ളും മ​റ്റ് വൈ​റ​സു​ക​ളും പൊ​ട്ടി​പ്പു​റ​പ്പെ​ടു​ന്ന​ത് നി​രീ​ക്ഷി​ക്കു​ന്ന ജ​നി​ത​ക പ​രി​ശോ​ധ​നാ സം​ഘ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് ജെ.​എ​ൻ1 കേ​സു​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ.

നി​ല​വി​ൽ അ​സാ​ധാ​ര​ണ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും വ​ർ​ഷ​ത്തി​ലെ ഈ ​കാ​ല​യ​ള​വി​ൽ ശ്വ​സ​ന രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന സീ​സ​ണ​ൽ വൈ​റ​സു​ക​ൾ പ​തി​വാ​യി ക​ണ്ടു​വ​രു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് പ​റ​ഞ്ഞു.

രോ​ഗ​ബാ​ധ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​രോ​ട് മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് അ​ക​ലം പാ​ലി​ക്കാ​നും വൈ​ദ്യോ​പ​ദേ​ശം തേ​ടാ​നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ക​യോ തീ​വ്ര​ത കൂ​ടു​ക​യോ ചെ​യ്യു​മ്പോ​ൾ ഇ​ക്കാ​ര്യം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഹെ​ൽ​ത്ത് ക​മ്യൂ​ണി​ക്കേ​ഷ​ൻ സെ​ന്റ​ർ ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യ ഡോ. ​അ​ൽ സ​ന​ദ് വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *