Your Image Description Your Image Description
Your Image Alt Text

തെ​ക്ക​ൻ ബാ​ത്തി​ന വി​ലാ​യ​ത്തി​ലെ വാ​ദി അ​ൽ മ​ആ​വി​ൽ 4500 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള പു​രാ​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി. പൈ​തൃ​ക- ടൂ​റി​സം മ​ന്ത്രാ​ല​യം ഇ​റ്റാ​ലി​യ​ൻ ഗ​വേ​ഷ​ക​രു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ പ​ര്യ​വേ​ക്ഷണ​ത്തി​ലാ​ണ് ഇ​രു​മ്പ് യു​ഗ​കാ​ല​ത്ത് ജീ​വി​ച്ച​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​മ്പ് യു​ഗ​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ൾ ജീ​വി​ച്ചി​രു​ന്ന​തി​നും അ​വ​രു​ടെ സം​സ്കാ​രം ഏ​റെ മ​ഹ​നീ​യ​മാ​യി​രു​ന്ന​തി​നും പ്ര​ധാ​ന തെ​ളി​വാ​ണി​ത്.

പൈ​തൃ​ക ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​യ ഉ​ത്ഖ​ന​ന​ത്തി​ൽ നി​ര​വ​ധി വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ൺ പാ​ത്ര​ങ്ങ​ൾ, വെ​ള്ള ജ​പ​മാ​ല​ക​ൾ, ക​ല്ലു കൊ​ണ്ടു​ണ്ടാ​ക്കി​യ ജ​പ​മാ​ല​ക​ൾ എ​ന്നി​വ​യി​തി​ലു​ൾ​പ്പെ​ടും. ഇ​തെ​ല്ലാം ഇ​രു​മ്പ് യു​ഗ​ത്തി​ലു​ള്ള​താ​ണെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. പു​രാ​ത​ന​കാ​ല​ത്ത് ഈ ​മേ​ഖ​ല​യി​ൽ ജീ​വി​ച്ച​വ​രു​ടെ അ​വ​ശി​ഷ്ഠ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും അ​വ​രു​ടെ ജീ​വി​ത രീ​തി അ​ടു​ത്ത​റി​യാ​നു​മാ​ണ് ഈ ​ഗ​വേ​ഷ​ണ​ങ്ങ​ളും കു​ഴി​ച്ചെ​ടു​ക്ക​ലു​ക​ളും ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *