Your Image Description Your Image Description
Your Image Alt Text

കൊല്ലം: ഭിന്നശേഷിക്കാരിയായ മകളെ കിണറ്റിൽ തള്ളിയിട്ട് അമ്മ കൊലപ്പെടുത്തി. ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ അനുഷ്ക (8) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മുതൽ യുവതിയെയും മകളെയും കാണാനില്ലായിരുന്നു. ഇന്ന് രാവിലെ മാതാവ് മിനി ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു.

ഈ മാസം 19 മുതൽ യുവതിയെയും മകളെയും കാണാനില്ലായിരുന്നു. ഇന്ന് രാവിലെ കുട്ടിയുടെ അമ്മ മിനി (48) തന്നെയാണ് ചിറയിൻകീഴ് പൊലീസിൽ എത്തിയ ശേഷം മകളെ കിണറ്റിൽ തള്ളിയിട്ട വിവരം പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മകളെ കിണറ്റിലിട്ടതെന്ന് അമ്മയുടെ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *