Your Image Description Your Image Description
Your Image Alt Text

മ​സ്ക​ത്ത്​: ഇ​ന്ത്യ-​ഒ​മാ​ൻ സ്വ​ത​ന്ത്ര വ്യാ​പാ​ര​ക​രാ​ർ ജ​നു​വ​രി​യി​ൽ യാ​ഥാ​ർ​ഥ്യ​മാകും. ഇതു സംബന്ധിച്ച് ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ച​താ​യി ആണ് റിപ്പോർട്ട്.

ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ലു​ള്ള നി​ർ​ദി​ഷ്ട സ്വ​ത​ന്ത്ര വ്യാ​പാ​ര​ക​രാ​റി​നാ​യു​ള്ള (എ​ഫ്‌.​ടി.​എ) ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​കയാണ്.

ഈ ​മാ​സം ആ​ദ്യം, സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത​ക​രാ​ർ (സി.​ഇ.​പി.​എ) എ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യ​പ്പെ​ടു​ന്ന എ​ഫ്‌.​ടി.​എ ക്കാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ മ​സ്ക​ത്തി​ൽ ര​ണ്ടാം റൗ​ണ്ട് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. ക​രാ​ർ ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​പ​ചാ​രി​ക പ്രാ​രം​ഭ​യോ​ഗം ന​വം​ബ​ർ 20നാ​ണ്​ ​ചേ​ർ​ന്ന​ത്. തു​ട​ർ​ന്ന് ന​വം​ബ​ർ 27മു​ത​ൽ 29 വ​രെ ന്യൂ​ഡ​ൽ​ഹി​യി​ൽ ആ​ദ്യ റൗ​ണ്ട് ച​ർ​ച്ച​ക​ളും ന​ട​ന്നു.

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഒ​മാ​ൻ ഭ​രാ​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖും ക​രാ​ർ എ​ത്ര​യും​വേ​ഗം ന​ട​പ്പി​ലാ​ക്കാ​ൻ ശ​ക്ത​മാ​യ ശ്ര​മം ന​ട​ത്തി​യ​താ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ന​യ് ക്വാ​ത്ര ഈ ​മാ​സം ആ​ദ്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *