Your Image Description Your Image Description
Your Image Alt Text

കൊച്ചി: നൈറ്റ് ഡ്രോപ്പര്‍ ടാസ്‌ക് ടീം എന്ന മയക്ക് മരുന്ന് ശ്യംഖലയിലെ പ്രധാനികള്‍ എക്‌സൈസിന്റെ പിടിയില്‍. കൊടുങ്ങല്ലൂര്‍, എടവിലങ്ങ് കോതപറമ്പ് സ്വദേശികളായ, തേപറമ്പില്‍ വീട്ടില്‍, ആഷിക് അന്‍വര്‍ (24), വടക്കേ തലക്കല്‍ വീട്ടില്‍ ഷാഹിദ് (27) വൈപ്പിന്‍ കാട്ടില്‍ വീട്ടില്‍ അജ്മല്‍ (23) എന്നിവരെയാണ്  എക്‌സൈസ് പ്രത്യേക സംഘം പിടികൂടിയത്.

ഇവരുടെ പക്കല്‍ നിന്ന് 10 എല്‍എസ്ഡി സ്റ്റാമ്പ്, 0.285 ഗ്രാം എംഡിഎംഎ 50 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഇവര്‍ മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ച ആഡംബര കാറും, മൂന്ന് സ്മാര്‍ട്ട് ഫോണുകളും 3000 രൂപയും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *