Your Image Description Your Image Description
Your Image Alt Text

മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടം ടി.കെ കോളനി പരിസരത്തുനിന്നും മാറാതെ കരടി. ബുധനാഴ്ച രാത്രി ടി.കെ കോളനി റോഡിലെ പരിയങ്ങാട് വാഹന യാത്രക്കാര്‍ക്ക് മുന്നില്‍ എത്തിയ കരടിയെ തുരത്തിയോടിക്കാൻ നാട്ടുകാർ വളരെയധികം പ്രയാസപ്പെട്ടു. ടി.കെ കോളനിയിലും പരിസരങ്ങളിലും കരടി ഭീതി പരത്താനും കര്‍ഷകരുടെ തേൻപെട്ടികള്‍ നശിപ്പിക്കാനും തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി.നാട്ടുകാരുടെ പ്രതിഷേധം കടുക്കുകയും വിഷയം ഉന്നത വനം വകുപ്പ് അധികൃതര്‍ക്ക് മുന്നിലെത്തുകയും ചെയ്തതോടെ നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ പി. പ്രവീൺ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ നിത്യവും പ്രദേശത്തെ വിവിധയിടങ്ങളില്‍ കരടി എത്തുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയുമാണ്. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് പരിയങ്ങാട് റോഡിന് നടുവില്‍ നിലയുറപ്പിച്ച കരടിയെ അഥുവഴി വന്ന ബൈക്ക്, കാര്‍ യാത്രക്കാര്‍ കണ്ടത്. കരടിക്ക് മുന്നില്‍ നിന്ന് തലനാരിഴക്കാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. ആളുകള്‍ കൂടിയതോടെ അടുത്തുള്ള റബര്‍ എസ്‌റ്റേറ്റില്‍ കയറി നിലയുറപ്പിച്ച കരടി ഇവിടെയുള്ള തേൻപെട്ടികൾ നശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *