Your Image Description Your Image Description
Your Image Alt Text

രാജ്യത്തെ ഏറ്റവുംനീളമുള്ള റെയിൽവേ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ജമ്മു-കശ്മീരിൽ ഉദ്ഘാടനംചെയ്തു.

ഉദ്ദംപുർ-ശ്രീനഗർ-ബാരാമുള്ള റെയിൽപ്പാതയിലാണ് ടി-50 എന്ന് പേരിട്ട തുരങ്കപാത. പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ടു വൈദ്യുത തീവണ്ടികൾ പാതയിലൂടെ കടന്നുപോയി. 12.77 കിലോമീറ്ററാണ് ടി-50 തുരങ്കത്തിന്റെ നീളം. 2010-ൽ തുടങ്ങിയ തുരങ്കത്തിന്റെ നിർമാണം പൂർത്തിയാകാൻ 14 വർഷമെടുത്തു.

അപകടമുണ്ടായാൽ യാത്രക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപാതയും സമാന്തരമായി നിർമിച്ചിട്ടുണ്ട്. ഓരോ 375 മീറ്ററിലും രക്ഷാപാതയുമായി ബന്ധിപ്പിക്കുന്ന ഇടനാഴികളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *