Your Image Description Your Image Description
Your Image Alt Text

പാലക്കാട്: പട്ടാമ്പിയിൽ നേർച്ചക്കെത്തിച്ച ആന നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് വിരണ്ടോടി. ഇന്ന് പുലർച്ചെ നേർച്ചകഴിഞ്ഞു മടങ്ങുമ്പോൾ വടക്കുമുറി ഭാഗത്ത് വെച്ച് പാപ്പാന്മാർ ചായ കുടിക്കാനായി വണ്ടി നിർത്തിയപ്പോഴായിരുന്നു സംഭവം. താമരശ്ശേരി സ്വദേശിയുടെ മുത്തു എന്ന് പേരുള്ള ആനയാണ് വിരണ്ടോടിയത്.

അഞ്ചു കിലോമീറ്ററോളം ഓടിയ ശേഷം ജനവാസ മേഖലയില്‍ നിലയുറപ്പിച്ച ആനയെ ഏറെ പണിപ്പെട്ട് പാപ്പാന്മാര്‍ തളച്ചു. ആനയുടെ ആക്രമണത്തില്‍ രണ്ട് പശുക്കളും ഒരു ആടും ചത്തു. തമിഴ്‌നാട് സ്വദേശി കന്തസ്വാമിക്ക് പരിക്കേറ്റു. സമീപത്തെ വീടുകൾക്ക് ഇടയിലൂടെ പോയ ആന പലതും തല്ലിത്തകർത്തു. വാളയാർ – വടക്കഞ്ചേരി പാത മുറിച്ചു കടന്ന് ഒരു ഓട്ടോയും തകർത്തു.

അതേസമയം, ഇന്നലെ രാത്രി പട്ടാമ്പി നേർച്ചയ്ക്കിടെ ആഘോഷ കമ്മിറ്റികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയും ആന ഇടഞ്ഞിരുന്നു. ആനപ്പുറത്തിരുന്നയാളെ ആക്രമിക്കാനുള്ള ഒരു സംഘത്തിന്റെ ശ്രമത്തിനിടെയായിരുന്നു ആന ഇടഞ്ഞത്. സംഘർഷം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി ലാത്തിവീശി.

Leave a Reply

Your email address will not be published. Required fields are marked *