Your Image Description Your Image Description
Your Image Alt Text

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പാസ്പോർട്ടിൽ കൃത്രിമം കാട്ടി ഗൾഫിലേക്ക് കടക്കാൻ ശ്രമം പരാജയപ്പെടുത്തി എമിഗ്രേഷൻ വിഭാഗം.

സംഭവത്തിൽ രണ്ട് യുവതികൾ   പിടിയിലായി. കൊല്ലം സ്വദേശി ജയ ജോസഫ്, കോഴിക്കോട് സ്വദേശി സക്കീന മുസ്തഫ എന്നിവരാണ് പിടിയിലായത്.

മസ്കറ്റിലേക്ക് പോകാനാണ് ഇരുവരും വിമാനത്താവളത്തിൽ എത്തിയത്. ഇവരുടെ കൈയ്യിൽ വിസിറ്റിംഗ് വിസയാണ് ഉണ്ടായിരുന്നത്. പാസ്പോർട്ട് പരിശോധിച്ചപ്പോൾ നേരത്തെയുണ്ടായിരുന്ന കുവൈത്ത് വിസയുടെ മുകളിൽ റദ്ദാക്കിയ മറ്റൊരു വിസ സ്റ്റിക്കർ ഒട്ടിച്ചതായി കണ്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാസ്പോർട്ടിൽ കൃത്രിമം കാണിച്ചതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇരുവരെയും എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *