Your Image Description Your Image Description
Your Image Alt Text

കോട്ടയം : എംജി സർവകലാശാല കലോത്സവത്തിൽ ഓവറോൾ കിരീടം നേടി എറണാകുളം മഹാരാജാസ് കോളേജ് . 129 പോയിന്റ് നേടിയാണ് മഹാരാജാസ് ഒന്നാം സ്ഥാനത്തെത്തിയത്. 111 പോയിൻ്റുമായി എറണാകുളം സെൻ്റ് തേരാസസ് കോളജ് ആണ് രണ്ടാമത്. 102 പോയിൻ്റുകൾ കരസ്ഥമാക്കി. തൃപ്പൂണിത്തുറ ആർഎൽവി കോളജും, തേവര എസ്എച് കോളജും 102 പോയിൻ്റുകൾ കരസ്ഥമാക്കി മൂന്നാം സ്ഥാനം പങ്കിട്ടു. കലോത്സവത്തിന്റെ അവസാനദിവസത്തിൽ ആണ് പോയിന്റ് നില മാറിമറിഞ്ഞത് .

5 വർഷത്തിനുശേഷം കോട്ടയത്തെത്തിയ സർവകലാശാല കലോത്സവം അക്ഷര നഗരിക്ക് പുത്തൻ ഉണർവേകി. തൃപ്പൂണിത്തറ ആർഎൽവി കോളെജിലെ വിഷ്ണു എസാണ് കലാപ്രതിഭ. തേവര എസ് എച്ച് കോളജിലെ നന്ദനയും സെൻ്റ് തെരാസസ് കോളജിലെ സേതു ലക്ഷ്മിയും ചേർന്ന് കലാതിലകപട്ടം പങ്കിട്ടു. ഏകാംഗ നാടക മത്സരത്തിലെ മികച്ച നടനായി മഹാരാജാസിലെ അഭിനന്ദും നടിയായി ചങ്ങനാശേരി എസ് ബി കോളജിലെ അലൻ കരീഷ്മയും തെരഞ്ഞെടുക്കപ്പെട്ടു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *