സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും കാത്തിരിക്കുകയാണ് ഫുട്ബോള്‍ പ്രേമികള്‍

Sports Top News

മാഡ്രിഡ്: കോപ്പ ലിബര്‍ട്ടഡോറസ് ഫൈനലില്‍ അര്‍ജന്‍റീനന്‍ ക്ലബ്ബുകളായ ബൊക്ക ജൂനിയേഴ്സും റിവര്‍പ്ലേറ്റും കളിക്കുമ്പോൾ ഗാലറിയില്‍ ആവേശമുയര്‍ത്താന്‍ സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും കാത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം . തിങ്കളാഴ്ച സ്പെയിനിലെ റയല്‍ മാഡ്രിഡ് മൈതാനമായ സാന്‍റിയാഗോ ബെര്‍ണബ്യൂവിലാണ് ഫൈനല്‍.

ലിയോണല്‍ മെസി കളി കാണാന്‍ എത്തുമെന്ന് സ്‌പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചേക്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തുന്നത് ഇതുവരെ ഉറപ്പിച്ചിട്ടില്ല.റയല്‍ മാ‍ഡ്രിഡ് വിട്ട ശേഷം ആദ്യമായാണ് റോണോ തന്‍റെ പഴയ തട്ടകത്തിലേക്ക് വരുന്നത് എന്ന പ്രത്യേകതയുമുണ്ട്.

അര്‍ജന്‍റീനയില്‍ നടക്കേണ്ട രണ്ടാംപാദ മത്സരം ആരാധകരുടെ പ്രതിഷേധം കാരണം വേദി മാറ്റുകയായിരുന്നു. ആദ്യ പാദത്തില്‍ രണ്ട് ഗോള്‍ വീതമടിച്ച് ഇരു ടീമുകളും സമനിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *