ശൈഖ് ജാബർ ബ്രിഡ്ജ് ഫെബ്രവരിയിൽ തുറക്കും, നീളം കൊണ്ടു ലോകത്തെ നാലാമത്തെ പാലം

Pravasi Top News

കുവൈറ്റ്‌ സിറ്റി;ലോകത്തിലെ ഏറ്റവും നീളം കൂടിയ നാലാമത്തെ പാലമായ ഷെയ്ഖ് ജാബർ ബ്രിഡ്ജ് ഫെബ്രുവരിയിൽ ഉത്‌ഘാടനം ചെയ്യും . ഫെബ്രുവരിയിലെ ദേശീയ-വിമോചന ദിന ആഘോഷങ്ങളുടെ ഭാഗമായി കുവൈറ്റിന്റെ സ്വപ്നപദ്ധതികളിലൊന്നായ ബ്രിഡ്ജ് പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് റോഡ് ട്രാൻസ്‌പോർട് ഡയറക്ടർ ജനറൽ സഹീ അശ്കനാനി വ്യക്തമാക്കി. പാലംഗതാഗതത്തിനു തുറന്നു കൊടുക്കുമ്പോൾ ചുങ്കം ഏർപ്പെടുത്തണമെന്ന അഭിപ്രായംഉയർന്നു വന്നിട്ടുണ്ടെങ്കിലും തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അവർവ്യക്തമാക്കി.

കുവൈറ്റ് സിറ്റിയിൽ നിന്നും 102 കിലോമീറ്റർ അകലമുള്ള സുബിയ നഗരത്തെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. എന്നാൽ പാലം യാഥാർഥ്യമാകുന്നതോടു കൂടി ഇരുപത് മിനിറ്റ് കൊണ്ട് കുവൈറ്റ് സിറ്റിയിൽ നിന്നും സുബിയയിൽ ഏതാണ് സാധിക്കും.മുപ്പത്തിയാറു കിലോമീറ്റർ ദൂരമാണ് പാലത്തിന്റെ നീളം.

ഇതിൽ ഇരുപത്തിയെട്ടു കിലോമീറ്ററും കടലിനു മുകളിലൂടെയാണ് പാലം പോകുന്നത്. പാലം കടന്ന് പോകുന്ന വഴിയിൽ 3 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള രണ്ട് കൃത്രിമ ദ്വീപുകളുമുണ്ടാക്കാനും വിനോദ സഞ്ചാര കേന്ദ്രമാക്കിയെടുക്കാനും സർക്കാരിന് ഉദ്ദേശമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *