റെക്കാഡുകൾ തകർത്തുവാരി ഒടിയൻ

Cinema Kerala

ആവേശവും ആകാംക്ഷയും നിറഞ്ഞ പ്രമേയത്തിനൊപ്പം ഒടിയനെ സംബന്ധിക്കുന്ന ഓരോ വാർത്തയും സിനിമാ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം മലയാളിയെ ഗൃഹാതുരസ്‌മരണകളിലേക്കാണ് എത്തിച്ചിരിക്കുന്നത് .

ഇപ്പോഴിതാ രണ്ടാമത്തെ ഗാനവും ഹിറ്റിലേക്ക് കുതിക്കുകയാണ്. കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മയുടെ വരികൾക്ക് എം.ജയചന്ദ്രൻ ഈണമിട്ട ഗാനം പാടിയിരിക്കുന്നത് മോഹൻലാൽ തന്നെയാണ്. ഏനൊരുവൻ മുടിയഴിച്ചൊന്നാടിയാൽ എന്നു തുടങ്ങുന്ന നാടൻ ശൈലിയിലുള്ള ഗാനം . ഒരുലക്ഷത്തിലധികം വ്യൂസുമായി യൂട്യൂബ് ട്രെൻഡിംഗ് ലിസ്‌റ്റിലാണ് ഗാനമിപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *