രജനികാന്ത് ചിത്രം 2.0യുടെ കളക്ഷന്‍ 500 കോടി പിന്നിട്ടു

Cinema Top News

ചെന്നൈ:രജനികാന്ത് ചിത്രം 2.0യുടെ കളക്ഷന്‍ 500 കോടി പിന്നിട്ടു. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിലാണ് രജനികാന്തും അക്ഷയ് കുമാറും ഒന്നിച്ച ശങ്കര്‍ ചിത്രം അഞ്ചൂറ് കോടി ക്ലബില്‍ ഇടം നേടിയത് . ചിത്രത്തില്‍ ഹിന്ദി വിതരണാവകാശമുള്ള കരണ്‍ ജോഹറാണ് കളക്‌ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.

മെയ് മാസത്തില്‍ ചൈനയില്‍ 56,000 തിയറ്ററുകളില്‍ 2.0 പ്രദര്‍ശനത്തിനെത്തുമെന്ന് ചിത്രം വിതരണത്തിനെത്തിച്ച ലിക്ക പ്രൊഡക്‌ഷന്‍ വ്യക്തമാക്കിയുട്ടുണ്ട് . ചൈനയില്‍ 47,000ലധികം 3ഡി സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ വിദേശ ചിത്രമാകും 2.0. ചൈനയിലെ പ്രധാന നിര്‍മ്മാണ- വിതരണ കമ്പനികളിലൊന്നായ എച്ച് വൈ മീഡിയയാണ് ചിത്രം ചൈനയിലെത്തുക്കുന്നത്.

ഏറ്റവും കൂടുതല്‍ സ്‍ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡ് 2.0 സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *