ബിജു മേനോൻ–സംവൃത ചിത്രം;‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?

Cinema Kerala

ബിജു മേനോനെ പ്രധാന കഥാപാത്രമാക്കി ജി. പ്രജിത്ത് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ഒരിടവേളയ്ക്കു ശേഷം നടി സംവൃത സുനില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്.

തനി നാട്ടിന്‍പുറത്തുകാരിയായി എത്തുന്ന സംവൃത ബിജു മേനോന്റെ ഭാര്യയുടെ വേഷമായിരിക്കും അവതരിപ്പിക്കുക. അലൻസിയർ , സൈജു കുറുപ്പ്‌, സുധി കോപ്പ , സുധീഷ് , ശ്രീകാന്ത് മുരളി , വെട്ടുക്കിളി പ്രകാശ് ,വിജയകുമാർ ,ദിനേശ് പ്രഭാകർ ,മുസ്തഫ , ബീറ്റോ (10ml), ശ്രീലക്ഷ്മി, ശ്രുതി ജയൻ എന്നിവരാണ് മാറ്റ് പ്രധാന താരങ്ങൾ.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയെഴുതിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുനത്. ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി,സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവർ ചേര്‍ന്നാണ് നിർമാണം.

ഫെബ്രുവരി ഒന്നാം തിയതി, ഉർവ്വശി തീയറ്റേഴ്സ് ചിത്രം തിയറ്ററുകളിൽ എത്തിക്കും

Leave a Reply

Your email address will not be published. Required fields are marked *