പ്രിയങ്കയെ വിവാഹം കഴിച്ചതോടെ നിക്കിന്റെ ജീവിതം നരകമായെന്നും ഒന്ന് പ്രേമിക്കണമെന്ന് മാത്രമെ നിക്കിനുണ്ടായിരുന്നുള്ളുവെന്നും;വിവാദമുയർത്തി ലേഖനം

Cinema Top News

എല്ലാവരേം അമ്പരിപ്പിച്ച ആഡംബര വിവാഹത്തിനാണ് ആരാധകർ സാക്ഷിയായത്. ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്രയുടെയും ഹോളിവുഡ് ഗായകൻ നിക്ക് ജോൻസുമായിരുന്നു താരദമ്പതിമാർ. ജോദ്‌പൂരിലെ ഉമൈദ് ഭവൻ പാലസിൽ നടന്ന വിവാഹാഘോഷവും അതിന് പിന്നാലെ നടന്ന വിവാഹ സൽക്കാരത്തിലുമെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രശസ്‌തരാണ് പങ്കെടുത്തത്

എന്നാൽ അതിനിടയിൽ പ്രിയങ്ക-നിക്ക് വിവാഹത്തെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു അമേരിക്കൻ മാഗസിൻ. മാഗസിനിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തിൽ വളരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത് പ്രിയങ്കയെ. പ്രിയങ്കയെ വിവാഹം കഴിച്ചതോടെ നിക്കിന്റെ ജീവിതം നരകമായെന്നും ഒന്ന് പ്രേമിക്കണമെന്ന് മാത്രമെ നിക്കിനുണ്ടായിരുന്നുള്ളുവെന്നും ലേഖനത്തിൽ പറഞ്ഞിരിക്കുന്നു.

‘പ്രിയങ്ക ചോപ്ര ഒരു വഞ്ചകിയും അഴിമതിക്കാരിയുമാണ്. വിവാഹത്തിലേക്ക് നിക്കിനെ എത്തിക്കുമ്പോൾ അദ്ദേഹം തയ്യാറാണോ എന്ന് പ്രിയങ്ക ശ്രദ്ധിച്ചിരുന്നില്ല. പ്രിയങ്കയെ ഒന്ന് പ്രേമിക്കുക അത്ര മാത്രമേ നിക്കിന് ഉദ്ദേശം ഉണ്ടായിരുന്നുള്ളു. എന്നാൽ പ്രിയങ്ക തന്ത്രത്തിലൂടെ നിക്കിനെ വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു. നിലവിൽ ഹോളിവുഡിൽ തിളങ്ങി നിൽക്കുന്ന യുവതികളുമായി ബന്ധം സ്ഥാപിക്കാൻ നിക്കിന് കഴിയും. എന്നാൽ ആഗോളതലത്തിൽ അഴിമതി നടത്തുന്ന ഒരു കലാകാരിയെ അദ്ദേഹം വിവാഹം കഴിക്കേണ്ടി വന്നിരിക്കുകയാണ് ലേഖനത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *