നോറ ഫത്തേഹിയുടെ ‘ദിൽബർ’ എന്ന ഗാനത്തിന്റെ അറബിക് വേ‍ർഷനും തരംഗമായി

Cinema Top News

നോറ ഫത്തേഹിയുടെ ‘ദിൽബർ’ എന്ന ഗാനത്തിന്റെ അറബിക് പരിവർത്തനവും തരംഗമായി. സത്യമേവ് ജയതേ എന്ന ജോൺ എബ്രഹാം ചിത്രത്തിലെ ദിൽബർ എന്ന ഗാനത്തിന്റെ അറബിക് വേർഷനാണ് യൂട്യൂബ് തരംഗമായത്. ദിൽബറിന്റെ ഹിന്ദി വീഡിയോ 35കോടിയിലധികം ആളുകളാണ് യൂട്യൂബിൽ കണ്ടത്.

നോറ ഫത്തേഹി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ തകർപ്പൻ ഗാനത്തിന്റെ വീഡിയോ പങ്കുവെച്ചത്. രണ്ട് കോടിയിലധികം കാഴ്ചക്കാരാണ് കുറഞ്ഞ സമയത്തിനുള്ളിൽ വീഡിയോയ്ക്ക് ലഭിച്ചത്. ഇന്ത്യൻ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഗാനം അറബിയിലാണ് പാടിയിരിക്കുന്നത് . മൊഹ്സിൻ ടിസ്സ സംഗീതമൊരുക്കിയ ഗാനത്തിന് ഖലീഫ മെനാനി,​ അഷ്റഫ് ആറബ് എന്നിവർ ചേർന്നാണ് അറബിക് വരികൾ തയ്യാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *