ധോനിയുമായി തനിക്ക് ഒരുവിധത്തിലുമുള്ള പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ഗംഭീര്‍

Sports Top News

ന്യൂഡല്‍ഹി: സഹ താരങ്ങള് തമ്മിലുള്ള ഈഗോ പ്രശ്‌നങ്ങള്‍ കായിക ലോകത്ത് സാധാരണമാണ്. ഇവയില്‍ ചിലതെങ്കിലും മാധ്യമ സൃഷ്ടികളും ആകാറുണ്ട്. ഗൗതം ഗംഭീര്‍-ധോനി ബന്ധം ഇത്തരത്തിലുള്ള ഒന്നാണ്.

ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വിരമിക്കല്‍ പ്രഖ്യാപനത്തിനു ശേഷം ധോനിയുമായുള്ള ബന്ധത്തെ കുറിച്ചും വിവാദങ്ങളെ കുറിച്ചും പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

ധോനിയുമായി തനിക്ക് ഒരുവിധത്തിലുമുള്ള പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ഗംഭീര്‍ വ്യക്തമാക്കി.
താനും മുന്‍ ഇന്ത്യന്‍ നായകനും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. തനിക്കൊപ്പം കളിച്ച ചില താരങ്ങള്‍ക്ക് 2-3 ലോക കപ്പുകളില്‍ കളിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തനിക്ക് ഒരിക്കല്‍ മാത്രമാണ് ആ അനുഭവം അറിയാന്‍ സാധിച്ചത്. ആ ഒരേയൊരു അനുഭവം കിരീടം നേടിയ ടീമിനൊപ്പം ആയതില്‍ ഒരുപാട് സന്തോഷമുണ്ട്. എന്നാല്‍ കിരീടം നേടുന്നതില്‍ ഒരു പങ്കുവഹിച്ച താരത്തിന് അത് നിലനിര്‍ത്താനും അവസരം നല്‍കണമായിരുന്നു. 2015-ലെ ലോകകപ്പില്‍ കളിക്കാന്‍ സാധിക്കാത്തത് ഏറെ വിഷമിപ്പിച്ചു, ഗംഭീര്‍ പറയുന്നു.

കളിക്കാര്‍ക്ക് വിടവാങ്ങല്‍ മത്സരം നല്‍കുന്നതിനെ കുറിച്ചും ഗംഭീര്‍ തന്റെ അഭിപ്രായം പറഞ്ഞു. ഒരു ക്രിക്കറ്റര്‍ക്കും വേണ്ടി വിരമിക്കല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് ഗംഭീര്‍ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *