ദീപൻ മുരളിയുടെ വിവാഹ വീഡിയോ വൈറലാകുന്നു

Cinema Kerala

സീരിയൽ താരമായ ദീപൻ മുരളിയുടെ വിവാഹ വീഡിയോ വൈറലാകുന്നു. വിവാഹ വീഡിയോയുടെ മനോഹരമായ ചിലഭാ​ഗങ്ങൾ ​സമൂഹമാധ്യമത്തിലൂടെ ദീപൻ തന്നെയാണ് ആരാധകർക്കായി പ​ങ്കുവച്ചത്.എല്ലാവരും വീഡിയോ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു.

മോഹിനിയാട്ടവും വാദ്യഘോഷങ്ങളുമടക്കം പരമ്പരാഗത ഹിന്ദുമത ആചാരപ്രകാരമായിരുന്നു വിവാഹം. പൂക്കളും വിവിധ വർണ്ണങ്ങളും അലങ്കാരങ്ങളുമായി അതിമനോഹരമാണ് വീഡിയോ. വീഡിയോയിൽ ഉൾപ്പെടുത്തിയ പഞ്ചാത്തല സം​ഗീതം ദൃശ്യങ്ങൾക്ക് ഭം​ഗിയേകി.

സഹപ്രവർത്തകയായിരുന്ന മായയെ ആണ് ദീപൻ വിവാഹം ചെയ്തത്. നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ ബന്ധുവാണ് മായ.
2018 ഏപ്രിലില്‍ 28ന് തിരുവനന്തപുരത്ത് വച്ചായിരുന്നു ഇരുവരുടേയും വിവാഹം. 2017 ഡിസംബറിൽ നിശ്ചയിച്ചിരുന്ന വിവാഹം ദീപന്റെ അമ്മയുട‌െ മരണത്തെത്തുടർന്ന് ഏപ്രിലിലേക്കു മാറ്റുകയായിരുന്നു. ദീപന്റെ‌ വിവാഹനിശ്ചയ ഫോട്ടോഷൂട്ടും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

അരങ്ങേറ്റം. പരിണയം, നിറക്കൂട്ട്, ഇവള്‍ യമുന, സ്ത്രീധനം തുടങ്ങിയ സീരിയലിലൂടെയാണ് ​ദീപൻ പ്രേക്ഷക ശ്രദ്ധ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *